Latest NewsNewsFootballSports

ലാലിഗ ; മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തിയതികള്‍ പ്രഖ്യാപിച്ചു

ലോകമെങ്ങും വ്യാപിച്ച കോവിഡ് ഫുട്‌ബോള്‍ ലോകത്തെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയാണ് സ്‌പെയ്‌നില്‍ നിന്ന് വരുന്നത്. ലാലിഗ പുനരരാംഭിക്കാന്‍ സാധ്യതയുള്ള മൂന്ന് തീയതികള്‍ പ്രഖ്യാപിച്ചു. ലാലിഗ പ്രസിഡന്റ് ആയ ഹാവിയര്‍ തെബാസ് ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.

മെയ്29, ജൂണ്‍ 6-7, ജൂണ്‍ 28 എന്നീ തീയതികളില്‍ ഏതെങ്കിലുമൊന്നിലാകും മത്സരം പുനരാരംഭിക്കും എന്ന് തെബാസ് പറഞ്ഞത്. സ്‌പെയിനില്‍ മാത്രമല്ല യൂറോപ്പിലെ മുഴുവന്‍ സ്ഥിതി നോക്കി മാത്രമെ ലീഗ് പുനരാരംഭിക്കാന്‍ കഴിയുയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏപ്രില്‍ 26 വരെ ലാലിഗയിലെ ഒരു ടീമുകളെയും പരിശീലനം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്നും തെബാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button