Jobs & VacanciesLatest NewsNews

തമിഴ്‌നാട് വൈദ്യുതി കമ്പനിയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

തമിഴ്‌നാട്ടിലെ പൊതുമേഖലാസ്ഥാപനമായ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (TANGEDCO) തൊഴിലവസരം. ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍/ഇലക്ട്രിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നാഷണല്‍ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ്), തമിഴ് ഭാഷയില്‍ പരിജ്ഞാനം എന്നിവ ആണ് യോഗ്യത. ട്രേഡുകള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്‌കീമില്‍ വരുന്നതായിരിക്കണം. തമിഴ് വിഷയം ഉള്‍പ്പെടുന്ന എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരേയും തമിഴ് മീഡിയത്തില്‍ പഠിച്ചവരേയും തമിഴ് ഭാഷാപ്രാവീണ്യമുള്ളവരായി കണക്കാക്കുന്നതാണ്.

എഴുത്തുപരീക്ഷയുടെയും, ശാരീരികപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ മൂന്നുമാസം പരിശീലനമുണ്ടായിരിക്കും. 2900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി സന്ദർശിക്കുക : https://www.tangedco.gov.in/

അവസാന തീയതി: ഏപ്രില്‍ 23 (കോവിഡ് വ്യാപനം, ലോക്ക് ഡൗൺ എന്നിവ നില നിൽക്കുന്നതിനാൽ നീട്ടിയേക്കാം )

shortlink

Related Articles

Post Your Comments

Related Articles


Back to top button