Latest NewsKeralaNews

പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹര്‍ജി

കുവൈറ്റ് • കോവിഡ് – 19 വ്യാപനം മൂലം വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി സമർപ്പിച്ചു.

ദുരിതം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് പുറമെ കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ കീഴിൽ ഓൺലൈനായി ഡോക്ടർമാരുടെ കൺസൾറ്റേഷനും കൗൺസിലിംഗും വെബ് പോർട്ടൽ സംവിധാനം അടിയന്തിരമായി ഉണ്ടാകണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ എംബസികളുടെയും ഹൈകമ്മീഷനുകളുടെയും നേതൃത്വത്തിൽ രോഗലക്ഷണങ്ങൾ അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ സമയബന്ധിതമായ വൈദ്യപരിശോധനക്ക് വിധേയമാക്കുക, ഭക്ഷണം, മരുന്നുകൾ, വെള്ളം മറ്റ് അവശ്യ സാധനങ്ങൾ അടിയന്തരമായി ലഭ്യമാക്കുക, ആളുകൾ തിങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹർജ്ജിയിൽ ആവശ്യപ്പെടുന്നു. രോഗം ബാധിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും ഹർജ്ജിയിൽ പറയുന്നു.

ഇതേ ആവശ്യം അറിയിച്ചു പ്രവാസി ലീഗൽ സെല്ലും, മുഖ്യമന്ത്രിയും മറ്റ് പാർലമെന്റ് അംഗങ്ങളും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് അയച്ചിരുനെങ്കിലും കാര്യമായ നടപടികൾ ഒന്നും തന്നെ കേന്ദ്ര സർക്കാർ ഇതുവരെയും സ്വീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജ്ജി സമർപ്പിക്കുകയും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പ്രവാസികൾക്ക് അനുകൂല നിലപാടുകൾ ബന്ധപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button