Latest NewsNewsFootballSports

കോവിഡ് സ്ഥിരീകരിച്ച യുവന്റസ് താരങ്ങളുടെ ഫലം നെഗറ്റീവായി

കോവിഡ് സ്ഥിരീകരിച്ച യുവന്റസ് താരങ്ങളുടെ പുതിയ പരിശോധന ഫലം നെഗറ്റീവായി. ടീമില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച റുഗാനിയുടെയും രണ്ടാമത് സ്ഥിരീകരിച്ച ഡിബാലയുടെയും ടെസ്റ്റാണ് ഇന്നലെ നെഗറ്റീവ് ആയത്. നേരത്തെ രോഗ ലക്ഷണങ്ങള്‍ പോയി ആരോഗ്യം വീണ്ടെടുത്തെന്ന് ഡിബാല പറഞ്ഞിരുന്നു.

ഇപ്പോള്‍ ടെസ്റ്റുകള്‍ നെഗറ്റീവ് ആയി എങ്കിലും ഇരുവരും ക്വാറന്റൈനില്‍ തന്നെ തുടരണം. ഇനിയും ഒരു ടെസ്റ്റ് കൂടെ നടത്തിയതിനു ശേഷം മാത്രമെ ഇരുവര്‍ക്കും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവാദം ലഭിക്കുകയുള്ളൂ. എന്തായാലും ഇരുവരുടെയും ഫലം നെഗറ്റീവായത് ഫുട്‌ബോള്‍ ലോകത്തിന് ആശ്വാസം പകരുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button