KeralaNattuvarthaLatest NewsNews

ശർക്കരക്ക് വൻ ഡിമാന്റ്, കിട്ടാനില്ല; ശർ‌ക്കര പൊന്നും വില കൊടുത്ത് വാങ്ങിക്കൂട്ടുന്നവരെ തേടി എക്സൈസും

പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്

കല്‍പ്പറ്റ: ലോകമെങ്ങും പടരുന്ന കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യശാലകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്, ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘങ്ങളും വ്യാപകമായിട്ടുണ്ട്,, കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസും പോലീസും നടത്തിയ പരിശോധനകളില്‍ നിരവധിപേര്‍ അറസ്റ്റിലായിരുന്നു,, പിഡബ്ള്യുഡി എഞ്ചിനീര്‍ മുതല്‍ മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ വരെ അറസ്റ്റിലായവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോള്‍ ശര്‍ക്കര വാങ്ങുന്നവരെ തപ്പുന്നതാണ് ഇപ്പോള്‍ എക്‌സൈസിന്റെ പ്രധാന ജോലി,, കാരണം മറ്റൊന്നുമല്ല, വ്യാജ വാറ്റിന് പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് ശര്‍ക്കര എന്നത് തന്നെ,, വ്യാജ വാറ്റുകാര്‍ സജീവമായതോടെ ശര്‍ക്കരക്ക് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്. മദ്യശാലകള്‍ അടച്ചതോടെ പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീടുകളില്‍ ചാരായമുണ്ടാക്കാനാണ് ചിലര്‍ ശര്‍ക്കര വ്യാപകമായി ശേഖരിക്കുന്നതെന്നാണ് എക്സസൈസിന്‍റെ നിരീക്ഷണം.

കൂടാതെ വെള്ള, കാപ്പി, കറുപ്പ് എന്നീ മൂന്നിനം ശര്‍ക്കരയാണ് വിപണിയിലുള്ളത്. ലോക്ക്ഡൌണ്‍ സമയത്ത് വെള്ള, കാപ്പി ഇനങ്ങള്‍ക്ക് കിലോക്ക് 65 മുതല്‍ 70 രൂപ വരെ വിലയെത്തി. മൊത്തവിപണിയില്‍ അറുപത് രൂപയ്ക്ക് മുകളിലാണ് വില. കറുപ്പ് ശര്‍ക്കരയ്ക്ക് മൂന്നുമുതല്‍ അഞ്ചുരൂപവരെ കുറവുണ്ടെങ്കിലും ലോക്ഡൗണിന് മുമ്ബ് മേല്‍ത്തരത്തിന് 35 മുതല്‍ 40 രൂപവരെയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button