Latest NewsNewsFootballSports

ഡാനി ആല്‍വസ് ബ്രസീല്‍ വിടുന്നു, ഇനി അര്‍ജന്റീനയില്‍ ; ചര്‍ച്ചകള്‍ ആരംഭിച്ചു

ബ്രസീല്‍ റൈറ്റ് ബാക്ക് ആയ ഡാനി ആല്‍വസ് ബ്രസീല്‍ വിടുന്നു. താരം ഈ സീസണില്‍ കൂടിയേ ബ്രസീലില്‍ കളിക്കുകയുള്ളൂ. ഈ സീസണ്‍ അവസാനിക്കുന്നതോടെ താന്‍ ബ്രസീല്‍ ക്ലബായ സാവോ പോളൊ വിടുമെന്ന് ആല്‍വേസ് വ്യക്തമാക്കി. ശേഷം അര്‍ജന്റീനയിലെ ബോക്ക ജൂനിയേഴ്‌സിലേക്ക് താരം ചേക്കെറുമെന്നാണ് റിപ്പോര്‍ട്ട്. ആല്‍വസ് ക്ലബുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അവിടെ തന്നെ കളിച്ച് വിരമിക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

കോപ അമേരിക്കയില്‍ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ആല്‍വസ് കഴിഞ്ഞ സീസണില്‍ ആയിരുന്നു പി എസ് ജി വിട്ട് ആല്‍വേസ് സാവോ പോളോയില്‍ എത്തിയത്. തുടര്‍ന്ന് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബാഴ്‌സലോണ, യുവന്റസ്, സെവിയ്യ എന്നീ ക്ലബുകള്‍ക്കു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button