Latest NewsNewsIndia

സമ്പദ് വ്യവസ്ഥ താഴോട്ട് : പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം : ആവശ്യം ഉന്നയിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം കോവിഡ് പ്രതിരോധത്തിന് നടപടികള്‍ സ്വീകരിയ്ക്കുമ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥ താഴോട്ട് പോകുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. സാമ്പത്തിക രംഗത്തെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ചെറുകിട – ഇടത്തരം വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. ഈ മേഖലയ്ക്കുവേണ്ടി സര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ തൊഴില്‍ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണം. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നടപടികള്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള ബാങ്കുകളുടെ സമീപനത്തില്‍ പ്രതിഫലിക്കണമെന്നും വായ്പകളുടെ മോറട്ടോറിയത്തിന്റെ ആനുകൂല്യം ചെറുകിട – ഇടത്തരം വ്യവസായമേഖലയ്ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button