Latest NewsKeralaNews

അതിഥി തൊഴിലാളികളുടെ സ്വദേശത്തേയ്ക്കുള്ള മടക്കം : കേന്ദ്രനിര്‍ദേശം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളുടെ സ്വദേശത്തേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള കേന്ദ്രനിര്‍ദേശം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ബസ് മാര്‍ഗം അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ കേരളത്തില്‍ അത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ നോണ്‍സ്റ്റോപ്പ് സ്പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേയോട് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

read also : രാജ്യത്ത് കോവിഡ് പോരാട്ടം ശക്തം : അന്യസംസ്ഥാന തൊഴിലാളികളുടെ സ്വദേശത്തേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള കേന്ദ്രതീരുമാനം ഇങ്ങനെ

3.60 ലക്ഷം അതിഥി തൊഴിലാളികള്‍ 20826 ക്യാമ്പുകളില്‍ സംസ്ഥാനത്ത് കഴിയുന്നുണ്ടി. ഇവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. ബംഗാള്‍, അസം, ഒഡിഷ, ബിഹാര്‍, യുപി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. സ്പെഷ്യല്‍ ട്രെയിന്‍ നേരത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ബസ് മാര്‍ഗം പ്രായോഗികമല്ല. രോഗം പകരാന് സാധ്യത കൂടുതലാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button