Latest NewsNewsWomenLife Style

തട്ടിത്തെറിപ്പിക്കുന്ന പ്രണയാഭ്യർഥനകളുടെ പിന്നിൽ പച്ചയായ കാമം മാത്രമാണെന്ന് അറിയുകയും അതേ സംഭവത്തെ ചവിട്ടി ദൂരെ കളയുകയും ചെയ്യുന്ന സമയം കിട്ടുന്ന പേരറിയാത്ത വികാരം.. കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്

കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

ചാടിയ വയറും തൂങ്ങി തട്ടിയ ശരീരവും,
ഇതാണ് അദ്ദേഹത്തിന്റെ പരിഹാസം..
ഒരുവളുടെ സങ്കടം..
എന്നോട് മറിച്ചാണ്,
NH 47 പോലെ ഇരിക്കുന്ന ശരീരം ആണെന്ന്,
മുഴുപ്പും കൊഴുപ്പും ഇല്ലാതെ ലൈംഗിക സുഖമില്ലത്രേ !
അടുത്തവളുടെ നിരാശ..

സ്ത്രീകൾ ഇത്തരത്തിൽ പരാതി പറയുമ്പോൾ പുരുഷന് ഒരിക്കലും അതേ നാണയത്തിൽ പരിഭവം പറയേണ്ട അവസ്ഥ ഈ നിമിഷം വരെ നമ്മുടെ സമൂഹത്തിൽ കുറവാണ്..

അവൻ പറയുന്നത് ഇങ്ങനെ മാത്രമാണ്..
അവൾ വെറും പാഴാണെന്ന്..
കിടപ്പറയിൽ ശവം പോലെ…
അല്ലേൽ ലൈംഗിക താല്പര്യം ഇല്ലാതെ മരവിച്ചവൾ..

നിരവധി തവണ പിച്ചും പേയും പോലെ ഇവിടെ കുറിച്ച ഭൂതകാലമാണ് എന്റേത്..
അവസാനമായി ഒന്ന് കൂടി അക്ഷരം ആവർത്തിക്കുന്നു..
നാളെ മുതൽ വർത്തമാനകാല കുറിപ്പുകൾ മാത്രമാകട്ടെ എന്ന പ്രതിജ്ഞയിൽ..

വിവാഹമോചനത്തിന് മുന്പ് എന്നോട് നിരവധി സ്ത്രീകൾ, മോൾടെ അച്ഛന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ, മുന്നിലിരുന്നു ഇതേ ആരോപണം ഉന്നയിച്ചു..
അവരുടെ ഭര്‍ത്താക്കന്മാര്‍ കഥ അറിയാൻ പുറത്ത് വട്ടമിട്ടു…

മോളെ വിട്ടു കൊടുക്കാൻ അദ്ദേഹം അയച്ച നോട്ടീസിൽ അതേ പോരായ്മകൾ എഴുതാൻ വക്കീലും സന്നദ്ധനായി..
അതിനൊക്കെ മുന്പ്, എന്റെ അച്ഛനോട് പറഞ്ഞിരുന്നു,
മോൾക്ക്‌ കഴിവില്ല എന്ന്..
എങ്ങനെയോ ഒരു കുഞ്ഞുണ്ടായി !
നിങ്ങളുടെ മകളിൽ ഞാനെങ്ങനെ ഒതുങ്ങും.!
എന്റെ കൂടെ അവിഹിതമായി ചേർക്കാൻ അവസാനം വരെ ഒരു പുരുഷനെ കണ്ടെത്താൻ അദ്ദേഹം തയ്യാറാകാത്തത് ഈ ആരോപണത്തിന് ബലം കിട്ടാനല്ലേ… !?

സമൂഹത്തിനു മുന്നില് വിവാഹമോചനം കഴിഞ്ഞു ഒറ്റയ്ക്ക് ജീവിക്കുന്നത്, നാടും വീടും വിട്ടകന്ന് കഴിയുന്നത്,  അത്യാശ്യത്തിൽ കൂടുതൽ ശരീരമുള്ള, അത്ര സുന്ദരി അല്ലെങ്കിലും കാണാൻ വിരൂപി അല്ലാത്ത സ്ത്രീയാണ്..

അവളുടെ പ്രത്യേകത എന്നാൽ സോഷ്യൽ മീഡിയയിലെ അമിതമായ ഇടപെടലും ഉപയോഗവുമാണ്… നിമിഷം പ്രതി സ്വന്തം ഫോട്ടോ ഇട്ടു പ്രദർശനം നടത്തുന്നു…
എഴുതുന്നതിൽ പൊള്ളുന്ന വിഷയങ്ങളുണ്ട്..
അടിച്ചമർത്തപ്പെട്ട ലൈംഗികത ആണോ വരികളായി വരുന്നതെന്നറിയില്ല..

അവളൊരു സൈക്കോളജിസ്റ് ആണോ എന്നുള്ളത് ഒരു വലിയ കാര്യമല്ല..
പക്ഷെ, കക്കൂസിൽ എങ്കിലും വായിൽ തോന്നിയത് കുറിക്കുമെന്നത് ബോധമുള്ളവന്റെ ഉള്ളിലെ അപായസൂചനയാണ്..

എന്നിരുന്നാലും ഒളിഞ്ഞു വളഞ്ഞു മൂക്കിൽ പിടിക്കാൻ ശ്രമിക്കുന്ന ഓരോ പുരുഷനോടും വിവാഹമോചനത്തിന്റെ കാരണങ്ങൾ തുറന്ന് പറയാറുണ്ട്..
വെറുതെ ആരുടേയും സമയം കളയുന്നത് ശെരി അല്ലല്ലോ..
കണ്ണുകളിലെ വികാരങ്ങൾ തെറ്റിദ്ധരിക്കരുത്..
ഞാൻ നിങ്ങളുദ്ദേശിക്കുന്ന ആളല്ല !

എന്റെ അനുഭവങ്ങളിലൂടെ കടന്നു വന്ന ഒരു സ്ത്രീയെ വളയ്ക്കാൻ ശ്രമിക്കുക എന്നതൊരു സാഹസമാണ്..
എന്നോട് താല്പര്യം തോന്നിയ 90 % പുരുഷനും പാളിപ്പോയ സാഹസത്തിന്റെ ഉടമകളാണ്‌ എന്നത് സ്ത്രീ സഹജമായ അഹങ്കാരം ഉണ്ടാക്കാറുണ്ട്.. തട്ടിത്തെറിപ്പിക്കുന്ന പ്രണയാഭ്യർഥനകളുടെ പിന്നിൽ പച്ചയായ കാമം മാത്രമാണെന്ന് അറിയുകയും അതേ സംഭവത്തെ ചവിട്ടി ദൂരെ കളയുകയും ചെയ്യുന്ന സമയം കിട്ടുന്ന പേരറിയാത്ത വികാരം.. സുന്ദരി എന്ന് വിളിച്ചാലും ഇല്ലാത്തവൾ എന്ന് പറഞ്ഞാലും ഏൽക്കാത്ത തലത്തിൽ എത്തിയവളുടെ അഹങ്കാരം… ❤

ഇതിലും സുരക്ഷിതമായ മാനസിക തലത്തിൽ അവൾ ജീവിച്ചേനെ, ആദ്യമേ ഇറങ്ങി വന്നിരുന്നു എങ്കിൽ…

എന്നാൽ, ഇറങ്ങി പോരണം ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങുമ്പോൾ എന്ന് പറയാൻ എളുപ്പമാണ്..
സ്നേഹത്തിനു വേണ്ടി അഭിമാനം കളയരുത് എന്ന് അറിയാത്തതു കൊണ്ടല്ല..
സ്വന്തം കാലിൽ നിൽക്കുന്ന എത്ര ശതമാനം സ്ത്രീകളുണ്ട് ഈ നാട്ടിൽ?

എല്ലാ പെണ്ണുങ്ങളും പൊന്ന് തമ്പുരാന്റെ ചക്രം വാങ്ങുന്നവരല്ല..
അവസാനത്തെ ആറേഴു വർഷങ്ങൾ കഠിനമായി പരിശ്രമിച്ചാണ് ഞാനും പര്യാപ്തമായത്..

സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായത് അന്നാണ്…
ഇന്ന് ചങ്കുറ്റമുണ്ട്..
എനിക്ക് അത്യാവശ്യം സാമ്പത്തിക ബലമുണ്ട്.. ഭദ്രതയുണ്ട്..
സ്വന്തം വീട്ടിൽ തിരിച്ചെത്തി അച്ഛന്റെയോ സഹോദരന്റെയോ തണൽ തേടേണ്ടതില്ല..
ആ സഹായം തേടുക എന്നത്
മറ്റൊരു തരത്തിൽ അപമാനമല്ലേ !

അക്ഷരങ്ങളിലെ ഫെമിനിസം അല്ല പച്ചയായ ജീവിതം..
അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക് വരരുതായിരുന്നു പെണ്ണുങ്ങൾ എന്ന് പോലും ഒരുകാലത്ത് സ്വയം ശപിച്ചു പോയിട്ടുണ്ട്..
എങ്കിൽ പ്രതികരണം മനസ്സിൽ പോലും ഉണ്ടാകില്ലായിരുന്നു..
തിന്നാനും ഉടുക്കാനും കിട്ടിയാൽ പോരേ..
ഭോഗവസ്തു എന്നതൊരു സമൃദ്ധമായ പദവി ആയി കണ്ടേനെ !
പെറ്റു കൂട്ടി അങ്ങനെ അങ്ങ് പോയാൽ പോരായിരുന്നോ..

Thappad ഇനിയും കണ്ടിട്ടില്ല..
പെണ്ണുങ്ങളുടെ റിവ്യൂ വായിച്ചു കൊണ്ടേ ഇരിക്കുന്നു…

സമൂഹത്തെ ഭയന്നു ജീവിതം തുടരുന്ന സ്ത്രീകൾ ഉറപ്പായും ഉണ്ട്,
എന്നാൽ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്തതാണ് മുഖ്യ കാരണം പലരുടെയും…
മരണത്തെ മുഖാമുഖം കണ്ടവന് മാത്രമേ ജീവിതത്തിന്റെ വില അറിയൂ..

കുഞ്ഞുങ്ങളെ കരുതി ത്യാഗം ചെയ്യുന്ന പെണ്ണുങ്ങൾ കഥകളിലായി ചുരുങ്ങി തുടങ്ങി!
ലിപ്സ്റ്റിക്, പുട്ടി, ഇവയൊക്കെ ഇട്ടു,
കുലുങ്ങി നടക്കുമ്പോഴും സാമ്പത്തിക ഭദ്രത ഇല്ലാതെ നിസ്സഹായത അനുഭവിക്കുന്ന അഭ്യസ്തവിദ്യരായ പെണ്ണുങ്ങളുടെ കണ്ണീർ ഗാർഹിക പീഡനത്തിന്റെ മുകളിൽ ഇനിയും തിളങ്ങും..
Phd യും ഗോൾഡ് മെഡലും അവളെ നോക്കി പല്ലിളിയ്ക്കും..

പെണ്ണ് എന്ന ആത്മാവ് നഷ്‌ടമായ ഭൂതകാലം എനിക്കുമുണ്ടായിരുന്നു..
കയ്യിൽ വരുമാനം ഉണ്ടായതിനു ശേഷം മാത്രമേ എനിക്കതിനെ സംരക്ഷിക്കാൻ ആയുള്ളൂ…

സ്വന്തം കഥ എഴുതേണ്ട എന്ന് ഉപദേശം തരുന്നവർ പൊറുക്കണം..
അഭിമാനം പണയം വെച്ചു ജീവിച്ച നാളുകളുടെ പൊള്ളൽ അവസാനമായി കുത്തി കുറിച്ച് കൊണ്ട് ഇവിടെ മടക്കുന്നു..
ഇതിലിനി ഇങ്ങോട്ട് വെയ്ക്കാൻ ചോദ്യങ്ങളില്ല..
പോരാളിയാണ്..
പൊരുതുക ആണ്..

Nb :ഇതിൽ കണ്ണീരിൽ മുങ്ങിയ ഇമോജി ഇടുന്ന പെണ്ണുങ്ങളെ, നിങ്ങളെ എനിക്ക് ഭയമാണ് ?

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close