KeralaLatest NewsNews

കേരളത്തിലേക്കുള്ള പാസ് വിതരണം നിര്‍ത്തി

തിരുവനന്തപുരം • അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പാസ് വിതരണം താല്‍കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ് സോണില്‍നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്ത ശേഷമേ ഇനി പാസ് അനുവദിക്കുകയുള്ളൂ. വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോൺ മേഖലകളിൽ നിന്ന് കേരളത്തിലെത്തുന്നവർ അവരവരുടെ ജില്ലകളിൽ 14 ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം.

നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിർദേശിച്ചിരുന്നത്. 60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗർഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം.കേരള സർക്കാരിന്‍റെ പാസില്ലാതെ അതിർത്തികളിലെ 6 പ്രവേശന പോയിന്റുകളിൽ എത്തുന്നവർ എവിടെനിന്ന് വരുന്നവരായാലും ഏതു മേഖലയിൽനിന്ന് വരുന്നവരായാലും സർക്കാർ ഒരുക്കുന്ന ക്വാറന്റീനിൽ പോകേണ്ടിവരും. റെഡ്സോണിൽനിന്ന് വരുന്നവർ ക്വാറന്റീനിൽ കഴിയാൻ പണം നൽകേണ്ടിവരും.

സ്ഥലത്തിന്റെ ലഭ്യത അനുസരിച്ചാകും ക്വാറന്റൈന്‍ അനുവദിക്കുക. കേരളത്തിലെത്തി ക്വാറന്റീനിൽ പോകാത്തവർ നിയമ നടപടി നേരിടേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button