Latest NewsNewsIndia

രണ്ട് സംസ്ഥാനങ്ങളിലുള്ള മ​ല​യാ​ളി​ക​ളെ സൗജന്യമായി നാട്ടിലെത്തിക്കും

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​ല്‍ രാ​ജ​സ്ഥാ​നി​ലും പ​ഞ്ചാ​ബി​ലും കു​ടു​ങ്ങി​പ്പോ​യ മ​ല​യാ​ളി​ക​ളെ നാട്ടിലെത്തിക്കാൻ സൗജന്യ ട്രെയിൻ അനുവദിക്കുമെന്ന് രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ് സ​ര്‍​ക്കാ​രു​ക​ള്‍ അറിയിച്ചതായി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. 1450 യാ​ത്ര​ക്കാ​ര്‍ വീ​ത​മു​ള്ള ട്രെ​യി​നി​ന്‍റെ ചെ​ല​വ് പൂ​ര്‍​ണ​മാ​യും അവർ തന്നെ വഹിക്കും.

Read also: സോ​ണു​ക​ള്‍ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ട്രെ​യി​ന്‍ ജ​യ്പൂ​ര്‍, ചി​റ്റോ​ര്‍​ഗ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​രെ എ​ത്തി​ക്കും. പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള ട്രെ​യി​ന്‍ ജ​ല​ന്ധ​റി​ല്‍ നി​ന്നും ആ​രം​ഭി​ച്ചു പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേക്കും മലയാളികളെ എത്തിക്കും. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ മേ​യ് 19, 20 തീ​യ​തി​ക​ളി​ലാ​യി യാ​ത്ര പു​റ​പ്പെ​ടാ​ന്‍ ട്രെ​യി​നു​ക​ള്‍ സ​ജ്ജ​മാ​ണെ​ന്ന് ഇ​രു സം​സ്ഥാ​ന​ത്തെ​യും മു​ഖ്യ​മ​ന്ത്രി​മാ​ര്‍ അ​റി​യി​ച്ച​താ​യി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button