Latest NewsNewsIndia

പതിനാലുകാരിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു: വയോധികൻ പിടിയിൽ

ഗുവാഹത്തി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനാലുവയസുകാരിയുടെ ശവശരീരം പുറത്തെടുത്ത് ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയിൽ. അകന്‍ സൈക്കിയ എന്ന 51കാരനാണ് പിടിയിലായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി ഒരു ചിത്തരോഗിയാണെന്ന് പൊലീസ് പറഞ്ഞു. ഗാര്‍ഹിക പീഢനത്തിനും ഇയാള്‍ക്കെതിരെ മുന്‍പ് കേസുണ്ടായിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. അതേസമയം കുട്ടിയെ മുന്‍പ് ഇയാള്‍ പീഢിപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ആത്മഹത്യാ പ്രേരണാകുറ്റം,അസ്വാഭാവിക മരണം, പോക്സോ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button