Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ബത്ഹയിൽ റിയാദ് ബാങ്കിന് സമീപം ടയർ കടയിൽ ജോലിക്കാരനായിരുന്ന മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി വിളഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ശഫീഖ് (43) ആണ് മരിച്ചത്. കിങ് ഫഹദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Also read : ദുബായിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ നില ഗുരുതരമായി, ഉച്ചയോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
സൗദയാണ് മാതാവ്. ഭാര്യ: അസ്മാബി, മക്കൾ: അസ്ന, ശാലു. സഹോദരൻ സൈതലവി ദമ്മാമിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button