Latest NewsIndia

ജയലളിതയുടെ സ്വത്തിനുള്ള അവകാശം ആർക്കെന്ന് വിധി പ്രസ്താവിച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജയലളിതയുടെ സഹോദര പുത്രനെയും പുത്രിയേയും ജയലളിതയുടെ അവശേഷിക്കുന്ന സ്വത്തിനുള്ള അവകാശികളായി പ്രഖ്യാപിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ സഹോദരനായ ജയകുമാറിന്റെ മകനായ ജെ.ദീപക്കിനും മകളായ ജെ.ദീപയുമായിരിക്കും ഇനി മുതല്‍ സ്വത്തിന്റെ അവകാശം. ശശികളാക്കും മന്നാർഗുഡി സംഘത്തിനും കനത്ത തിരിച്ചടിയാണ് ഈ വിധി.

ഇങ്ങനെയൊരു വിധി വന്നത്കൊണ്ട് തന്നെ ഇനി ഇവരുടെ സമ്മതമില്ലാതെ സംസ്ഥാന സര്‍ക്കാരിന് ജയലളിതയുടെ വേദനിലയം ഏറ്റെടുക്കാന്‍ കഴിയില്ല.ജയലളിതയുടെ സഹോദര പുത്രനായ ജെ.ദീപക്കും അനിയത്തി ജെ.ദീപയും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടത് ജസ്റ്റിസുമാരായ എന്‍.കൃപാകരനും അബ്ദുല്‍ ഖുദ്ധോസും ആയിരുന്നു. ജയലളിതയുടെ ചില സ്വത്തുക്കള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അനുവാദവും ഇവരുടെ ആവശ്യപ്രകാരം കോടതി നല്‍കിയിട്ടുണ്ട്.

അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡോക് ലാം ടീം’ രംഗത്ത്, അതീവ പ്രാധാന്യമുള്ള മൂവര്‍ സംഘത്തിന്റെ കൂടിക്കാഴ്ച രണ്ടാം തവണ

അവകാശികള്‍.നിയമപ്രകാരം സ്വത്തുക്കളില്‍ ആദ്യം അവകാശമുള്ളത് ക്ലാസ് വണ്‍ അവകാശികളുടെ പട്ടികയിലുള്ളവര്‍ക്കാണ്.ക്ലാസ് വണ്‍ പട്ടികയിലുള്ള അവകാശികള്‍ ജീവിച്ചിരിപ്പില്ലാത്ത പക്ഷം ക്ലാസ് ടു പട്ടികയിലുള്ള അവകാശികള്‍ക്ക് സ്വത്ത് തുല്യമായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button