Latest NewsKerala

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയേറുന്നു, ചെയ്യേണ്ടത് എന്തെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി വിദഗ്ദ്ധ സമിതി

സെന്റിനന്റല്‍ സര്‍വേലൈന്‍സിലും ഓഗെമന്റഡ് സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തുന്നു.

കൊല്ലം: സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനത്തിന്റെ തുടക്കമെന്ന് വിദഗ്ദ്ധ സമിതിയുടെ മുന്നറിയിപ്പ്. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഉള്‍പ്പെടെ പരമാവധി ആളുകളെ പരിശോധിക്കണം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്.സംസ്ഥാനത്ത് വൈറസ് ഉറവിടമറിയാത്ത രോഗികളും അത്തരത്തിലുള്ള മരണങ്ങളും വര്‍ദ്ധിക്കുകയാണ്. സെന്റിനന്റല്‍ സര്‍വേലൈന്‍സിലും ഓഗെമന്റഡ് സര്‍വേയിലും രോഗ ബാധിതരെ കണ്ടെത്തുന്നു.

വിയറ്റ്നാമില്‍ 1,100 വര്‍ഷം പഴക്കമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി, ചിത്രങ്ങൾ പങ്കുവെച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍

ഇത് സമൂഹ വ്യാപന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകശരാശരി എടുത്താല്‍ 10 ലക്ഷം പേരില്‍ 1500 പേരെ മാത്രമെ കേരളം പരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂവെന്നും ഇത് വളരെ കുറവാണെന്നും വിദഗ്ദ്ധ സമിതി അഭിപ്രായപ്പെടുന്നു.ഈ സമയത്തിനുള്ളില്‍ മൂന്നരലക്ഷം പേരെയെങ്കിലും പരിശോധിക്കണമായിരുന്നു. നിരീക്ഷണത്തിലുള്ളവരെ ഒരു തവണ എങ്കിലും പരിശോധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമിതി മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button