Latest NewsIndiaNews

എല്ലാ വിശ്വാസങ്ങളും ഭാരതത്തിൽ ഒരു പോലെ; അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാൻ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത ഇമ്രാൻ പാക്ക് ഭരണകൂടത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ. എല്ലാ വിശ്വാസങ്ങളും ഭാരതത്തിൽ ഒരു പോലെയാണെന്ന് പാക്കിസ്ഥാന് ഇതുവരെ മനസ്സിലായിട്ടില്ല. നിയമങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ് ഇന്ത്യ. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രസ്താവനയിലൂടെയയിരുന്നു ഇന്ത്യയുടെ മറുപടി.

ഇന്ത്യയുമായുള്ള വ്യത്യാസം തിരിച്ചറിയണമെങ്കില്‍ പാകിസ്താന്‍ വിദേശകാര്യ വകുപ്പ് സമയമെടുത്ത് സ്വന്തം ഭരണഘടന വായിച്ചു നോക്കണം. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും ഇന്ത്യ തക്കതായ മറുപടി നല്‍കി. പാകിസ്താന് ഇടപെടാന്‍ ഒരു അവകാശവുമില്ലാത്ത കാര്യത്തില്‍ ബുദ്ധിശൂന്യമായ പരാമര്‍ശം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു.

നിയമവ്യവസ്ഥ പാകിസ്താന് ഒരു മാനദണ്ഡമേയല്ല, എന്നാല്‍ വിശ്വാസ്യതയും ഐക്യവും മുറുകെപ്പിടിക്കുന്ന രാജ്യങ്ങള്‍ ഒരുപാടുണ്ടെന്നും പാകിസ്താന് ഇതൊന്നും മനസിലായെന്ന് വരില്ലെന്നും ഇന്ത്യയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കണക്കുകള്‍ നിരത്തി നോക്കുകയാണെങ്കില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കണമെങ്കില്‍പ്പോലും പാകിസ്താന്‍ ലജ്ജിക്കണമെന്നും കണക്കുകള്‍ കള്ളം പറയില്ലെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

ALSO READ:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

നേരത്തെ, ആര്‍എസ്എസും ബിജെപിയും ഹിന്ദുത്വ അജണ്ടയാണ് മുന്നോട്ട് വെക്കുന്നതെന്നും മെയ് 26ന് അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി പാകിസ്താന്‍ പ്രസ്താവന ഇറക്കിയിരുന്നു. സര്‍ക്കാരും ജനങ്ങളും ഇതിനെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച പാകിസ്താന്‍ നവംബര്‍ 9ന് അയോദ്ധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നീതി നിഷേധമാണെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button