Latest NewsSaudi ArabiaNewsGulf

സൗദിയിൽ 60കാരി കുത്തേറ്റു മരിച്ചു : കൊലപാതകത്തിന് പിന്നിൽ വിദേശിയായ വീട്ടുജോലിക്കാരി

റിയാദ് : സൗദിയിൽ 60കാരിയെ കുത്തിക്കൊലപ്പെടുത്തി. മജാരിദയിലെ അബസിലെ ഒരു സൗദി കുടുംബത്തില്‍ മൂന്ന് മാസം മുമ്പ് ജോലിയ്ക്കെത്തിയ വിദേശിയായ വീട്ടുജോലിക്കാരിയാണ് കൊലപാതകത്തിന് പിന്നിൽ. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

Also read : 24 മണിക്കൂറിനുള്ളില്‍ 11,264 പേര്‍ക്ക് രോഗം ഭേദമായി; രോഗമുക്തി നിരക്കില്‍ വന്‍ വര്‍ധനയുമായി ഇന്ത്യ

കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരി വീട്ടിലെ ഒരു മുറിയില്‍ കയറി വാതിലടച്ചു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇവരിൽ നിന്നും കണ്ടെത്തി. വീട്ടുജോലിക്കാരിയുടെ ശരീരത്തിലും കുത്തേറ്റ അടയാളങ്ങളുണ്ടായിരുന്നു. ഇവര്‍ സ്വയം പരിക്കേല്‍പ്പിച്ചതാനെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button