KeralaLatest NewsNews

ചെന്നിത്തലയുടെ ബഡായി ബംഗ്ലാവ് പരാമർശം: സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ച്‌ ഇറങ്ങി പുറപ്പെട്ടാല്‍ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ ബഡായി ബംഗ്ലാവെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ച്‌ ഇറങ്ങിപുറപ്പെട്ടാല്‍ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ല. നിങ്ങള്‍ അത് മനസിലാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടല്ലേ, ഞാന്‍ എന്താണ് പറയുന്നതെന്ന് കൃത്യമായി നിങ്ങള്‍ മാത്രമല്ല, നിങ്ങളിലൂടെ ഈ നാടും കേട്ടുകൊണ്ടിരിക്കുകയാണ്. ഏത് ബഡായിയാണ് ഞാന്‍ പറഞ്ഞിട്ടുള്ളതെന്ന് നിങ്ങളൊന്ന് പോയി നോക്കണം. ഞാന്‍ വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ല. ഇന്നിപ്പോ കുറേ കാര്യങ്ങള്‍ പറഞ്ഞല്ലോ. ഇന്ന് പറഞ്ഞതില്‍ ഏതാണ് ബഡായിയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

Read also: ഒഴിവാക്കാനാകുമായിരുന്നിട്ടും, സൂചനകൾ കിട്ടിയിട്ടും, ‘കുടുംബ ജീവിതമല്ലേ’ മുന്നോട്ട് പോകട്ടെ എന്ന് ആശ്വസിപ്പിച്ച് വീണ്ടും പറഞ്ഞുവിട്ട തീരുമാനത്തെ അവർ ശപിക്കുന്നുണ്ടാകും: വൈറലായി കുറിപ്പ്

മുൻപ് കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്കു രാഷ്ട്രീയം കളിക്കാന്‍ സമയമില്ലെന്നും താനിപ്പോള്‍ കളിക്കാത്തത് അതുമാത്രമാണെന്നും ആയിരുന്നു അദ്ദേഹം നേരത്തേ വ്യക്തമാക്കിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close