Latest NewsIndiaInternational

ചൈനയുടെ താക്കീതിന് തൃണ വില നൽകി ഇന്ത്യ, അതിർത്തിയിലെ റോഡുകൾ വിമാനത്തിന് അടിയന്തര ലാൻഡിംഗുകൾ നടത്താവുന്ന വിധം സജ്ജമാക്കി

യുദ്ധസമാനമായ സാഹചര്യങ്ങളിൽ വിമാനങ്ങൾക്ക് അടിയന്തര ലാൻഡിംഗുകൾ നടത്താവുന്ന വിധം റോഡുകൾ വികസിപ്പിക്കാൻ ഇന്ത്യ ആരംഭിച്ചു.

ലഡാക്ക് : അതിർത്തിയിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങൾക്ക് പുല്ലു വില നൽകാതെ ആഭ്യന്തര നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ഇന്ത്യ.
കിഴക്കൻ ലഡാക്കിലെ അതിർത്തിക്കുള്ളിൽ ഇന്ത്യ നടത്തുന്ന നിർമ്മാണങ്ങളെ ചൊല്ലി ഇരു രാജ്യങ്ങളും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ‌എസി) ഏറ്റുമുട്ടൽ തുടരുന്നതിനിടെ, യുദ്ധസമാനമായ സാഹചര്യങ്ങളിൽ വിമാനങ്ങൾക്ക് അടിയന്തര ലാൻഡിംഗുകൾ നടത്താവുന്ന വിധം റോഡുകൾ വികസിപ്പിക്കാൻ ഇന്ത്യ ആരംഭിച്ചു.

ഇത് കൂടാതെ യുദ്ധാനുകൂല സംവിധാനങ്ങളുമായി ചൈന അതിർത്തിയിൽ 17 വൻ പാതകൾ ആണ് തയ്യാറാകുന്നത്. ആയുധ സംഭരണ അറകൾ, ഇന്ധനം, ലാൻഡിംഗ് ലൈറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നീ സജ്ജീകരങ്ങളോടെയാണ് ഈ റോഡുകൾ നിർമ്മിക്കപ്പെടുന്നത്. മൊത്തം 61 റോഡുകളാണ് ഇന്ത്യ ചൈന അതിർത്തിയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നത്. അവയിൽ വിമാനമിറങ്ങാൻ സൗകര്യമുള്ള 29 റോഡുകൾ നിർമ്മിക്കാൻ ആണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

എങ്കിലും, ഇവയിൽ 13 എണ്ണം മാത്രമേ ആദ്യഘട്ടത്തിൽ പൂർത്തീകരിക്കൂ. കൂടാതെ തെക്കൻ കശ്മീരിലെ ദേശീയപാത 44 ഇൽ 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഗതാഗത മന്ത്രാലയം തുടക്കം കുറിച്ചിട്ടുള്ളത്. തെക്കൻ കശ്മീരിലെ ബിജ്ബെഹാര പ്രദേശത്തെ ശ്രീനഗർ-ബനിഹാൽ ഹൈവേയിലാണ് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button