Latest NewsNewsIndia

വിശപ്പകറ്റാന്‍ അയല്‍വീടുകളില്‍ സഹായം തേടിയെത്തിയ എട്ടുവയസ്സുകാരിക്ക് നിരന്തര പീഡനം : രണ്ട് കുട്ടികള്‍ ഉൾപ്പെടെ ആറു പേർ പിടിയിൽ

നാഗർകോവിൽ : വിശപ്പ് സഹിക്ക വയ്യാതെ അയല്‍വീടുകളില്‍ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിക്ക് നിരന്തര പീഡനം, രണ്ട് കുട്ടികള്‍ ഉൾപ്പെടെ ആറു പേർ പിടിയിൽ. നാഗര്‍കോവിൽ ഭാഗത്ത് നടന്ന അതിക്രൂരമായ സംഭവത്തിൽ തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസന്‍ (52), ജഫീര്‍ ഹുസൈന്‍ (53), അബ്ദുല്‍ ജാഫര്‍ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്.

Also read : കഠിനംകുളം കൂട്ടബലാല്‍സംഗം ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ : യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രം : ബാക്കിയുള്ളവര്‍ പുറത്തു നിന്ന് : നടന്നത് അതിക്രൂരമായ ബലാത്സംഗം

കോഴിക്കട തൊഴിലാളിയായ അച്ഛനും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം പട്ടിണിയിലായി. ഇതേത്തുടര്‍ന്ന് അയല്‍പക്കത്തെ വീടുകളിലെത്തിയ കുട്ടിയെ സഹായങ്ങള്‍ നല്‍കി പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രണ്ടുദിവസങ്ങള്‍ക്ക് മുമ്ബ് കുട്ടി, ചിലര്‍ ശാരീരികമായി വേദനിപ്പിക്കുന്നതായി അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ജില്ലാ എസ്പിക്ക് പരാതി നൽകുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളായ കുട്ടികളെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button