Latest NewsNewsIndia

പൗരത്വ ഭേദഗതി സമരത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട യുഎഎച്ച് സംഘടനാ നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട യുഎഎച്ച് സംഘടനാ നേതാവ് അറസ്റ്റില്‍. യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന സംഘടനയുടെ നേതാവ് ഖാലിദ് സയ്ഫിയെയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ചാന്ദ് ബാഗില്‍ നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സയ്ഫിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ഡല്‍ഹി കലാപത്തില്‍ അറസ്റ്റിലായ ആംആദ്മി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ് എന്നിവരുമായി സയ്ഫി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ചാന്ദ് ബാഗില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സയ്ഫിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ്‌ചെയ്യാന്‍ തീരുമാനിച്ചത്.

ALSO READ: സംഘ പരിവാർ എന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം

വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടുകൊണ്ട് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണ് ഡല്‍ഹിയില്‍ നടന്നതെന്ന് അന്വേഷണ സംഘത്തിന് ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ സയ്ഫിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഈ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button