Latest NewsNewsFootballSports

കൊറോണ വച്ച് വംശീയ അധിക്ഷേപം നടത്തിയ ടോട്ടന്‍ഹാം താരത്തിന് വിലക്ക്

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആശങ്കയില്‍ ആക്കുന്ന തുടക്ക ഘട്ടത്തില്‍ കൊറോണ വച്ച് വംശീയ അധിക്ഷേപം നടത്തിയ ടോട്ടന്‍ഹാം താരം ഡെലെ അലിക്ക് വിലക്ക്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് താരത്തിന്റെ വിനാശകരമായ തമാശയ്ക്ക് വിലക്കിലൂടെ തക്കതായ ശിക്ഷ നല്‍കിയത്. ഒരു മത്സരത്തില്‍ വിലക്കും 50000 യൂറോ പിഴയുമാണ് അലിക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയത്. ഒപ്പം സമൂഹ വിഷയങ്ങളില്‍ നിര്‍ബന്ധിത വിദ്യാഭ്യാസവും ഡെലി അലി നടത്തണം.

വിലക്കിനെ തുടര്‍ന്ന് അടുത്ത ആഴ്ച നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മത്സരം ഡെലി അലിക്ക് നഷ്ടമാവും. വൈറസിന്റെ പേരില്‍ ഏഷ്യക്കാരെ പരിഹസിച്ചതായിരുന്നു ഡെലെ അലിക്ക് വിനയായത്. സ്‌നാപ് ചാറ്റില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ വിമാന താവളത്തില്‍ വച്ച് എടുത്ത വീഡിയോയില്‍ ഏഷ്യക്കാരനെ കാണിച്ച ശേഷം വൈറസ് തന്നെ ഉടന്‍ പിടിക്കും എന്ന തരത്തില്‍ പരിഹസിക്കുകയായിരുന്നു താരം.

ഈ വീഡിയോയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അന്ന് അലി മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും സജീവമായി പുനരാരംഭിക്കാനിരിക്കെയാണ് താരത്തിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button