Latest NewsNewsSaudi ArabiaGulf

കോവിഡ് : സൗദിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് ,ഒടുവിൽ മരണത്തിന് കീഴടങ്ങി

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ പ്രിൻറിങ്​ പ്രസുമായി ബന്ധപ്പെട്ട്​ ജോലി ചെയ്​തിരുന്ന കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ (23) ആണ്​ വെള്ളിയാഴ്​ച രാത്രി റിയാദ്​ മൻസൂരിയയിലെ അൽ  ഈ മാൻ ആശുപത്രിയിൽ മരിച്ചത്​. രണ്ടാഴ്​ച മുമ്പാണ്​ സാബിറിന് രോഗം ബാധിച്ചത്. കോവിഡി​ന്റെ  എല്ലാ ലക്ഷണങ്ങളും പ്രകടമായിരുന്നു. ശക്തമായ ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു.

വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിലാണ് സാബിർ കഴിഞ്ഞിരുന്നത്. ഒന്നര​ വർഷം മുമ്പ് കുടുംബം പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങിയപ്പോൾ സബീർ മാത്രം റിയാദിൽ തുടരുകയും ജോലി ചെയ്യുകയുമായിരുന്നു. പിതാവ്​ സലാം, മാതാവ്​: സുബൈദ. സഹോദരങ്ങൾ: സബീഹ്​, സൽവ, സ്വൽഹ.

Also read : ചെന്നൈയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചേക്കും, അണ്ണാ ഡിഎംകെ എംഎല്‍എക്ക് കൊറോണ

കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരിച്ചു. കോഴിക്കോട് നടുവണ്ണൂർ ഉളിയേരി മന്നങ്കാവ് കുന്നങ്കണ്ടി ഹൗസിൽ ഗോപാലൻ നായർ(64) ആണ് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശവസംസ്ക്കാരം ഇന്ന് തന്നെ ജബൽ അലി ശ്മശാനത്തിൽ നടത്തും. പിതാവ്: ശങ്കരൻ അടിയോടി. മാതാവ്: സരോജിനി അമ്മ. ഭാര്യ: പുഷ്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button