CinemaMollywoodLatest NewsNewsBollywoodEntertainment

‘സുശാന്തിന്റെ കാര്യത്തിൽ സജിയെപ്പോലെ ആയിരുന്നെങ്കിൽ എന്ന് പറയാൻ പാടില്ല’ ; കുറിപ്പുമായി തോംസൺ കെ. ജോർജ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം വിഷാദ രോഗത്തിന്റെ ഭീകര മുഖമാണ് തുറന്നു കാട്ടുന്നത്. ഈ അവസരത്തില്‍ മലയാള ചിത്രമായ കുമ്പളങ്ങി നൈററ്‌സിലെ ഒരു രംഗവും ചിത്രത്തിൽ നടൻ സൗബിൻ ഷാഹിർ അനശ്വരമാക്കിയ സജി എന്ന കഥാപാത്രത്തിന്റെ മീം പങ്കുവച്ചു കൊണ്ടാണ്  സോഷ്യൽ മീഡിയിൽ വൻ ചര്‍ച്ച വിഷയമായിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തോംസൺ കെ. ജോർജ് എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. സജിയെപ്പോലെ എന്നു പറയുമ്പോഴും സുശാന്തിന്റെ കാര്യത്തിൽ അങ്ങനെ പറയാൻ പാടില്ലെന്നാണ് തോംസൺ കുറിക്കുന്നത്.

തോംസന്റെ കുറിപ്പിന്റെ പൂർണരൂപം …………………………………………

“Saji was depressed.

Saji needed help.

Saji requested help without hesitation.

Be like Saji.”

സുശാന്തിന്റെ മരണത്തെ പിൻപറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ ട്രെൻഡ് ആണ് “be like saji ” ഹാഷ്ടാഗ്. “Saji was depressed ” ആദ്യത്തെ വരി ശരിയാണ്.

He was depressed.

“Saji needed help.” Yes. Exactly right. He needed help.

അത് കഴിഞ്ഞ് പറയുന്നതിലാണ് കുഴപ്പം.

” Saji requested help without hesitation. Be like Saji.”

സജി ചെയ്തതുപോലെ മടി കൂടാതെ സഹായം ചോദിക്കണമെന്ന് !!

ആരോടാണ് ഇത് പറയുന്നത്?

ഡിപ്രഷൻ എന്ന മനസികാവസ്ഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പലപ്പോഴും രോഗി പോലും അറിയണമെന്നില്ല താൻ ഡിപ്രഷൻ എന്ന ഒരു അവസ്ഥയിൽ ആണെന്ന്.

മറ്റൊരാളോട് അങ്ങോട്ട് സഹായം ചോദിക്കുന്നത് പോയിട്ട് ഇങ്ങോട്ട് സംസാരിക്കാൻ വരുന്നവരോട് പോലും ഒരു വാക്ക് പോലും മിണ്ടാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥയിൽ എങ്ങനെയാണ് depressed ആയിട്ടുള്ള ഒരാൾ സഹായം ചോദിക്കുക?

അല്ലെങ്കിൽത്തന്നെ സുശാന്തിനെപ്പോലെ തന്റെ കരിയറിന്റെ മികച്ച ഒരു സമയത്ത് നിന്നിരുന്ന വ്യക്തി ജീവിതം മടുത്തിരുന്നു എന്ന് തോന്നുന്നുണ്ടോ? സഹായം ചോദിക്കാൻ മടി കാണിച്ചിരുന്നു എന്ന് തോന്നുന്നുണ്ടോ? അയാൾ ചോദിച്ചിട്ടുണ്ടാകാം,പലരോടും… പലതവണ…

അത് ഒരിക്കലും സജി ചോദിച്ചതുപോലെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ഒരു ഏറ്റുപറച്ചിൽ ആയിരിക്കില്ല…

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിൽ…. പെട്ടെന്ന് ഉരുത്തിരിഞ്ഞ നിശബ്ദതയിൽ…

ദയനീയമായ നോട്ടത്തിൽ… അപ്രതീക്ഷിതമായ കോപത്തിൽ…

കാരണമില്ലാതെയുള്ള പൊട്ടിചിരിയിൽ… എല്ലാത്തിനോടുമുള്ള നിസ്സംഗതയിൽ…

അങ്ങനെയങ്ങനെ….

പലരീതിയിൽ അയാൾ തന്റെ പ്രിയപ്പെട്ടവരോട് പറഞ്ഞിട്ടുണ്ടാകാം… ഒന്ന് സഹായിക്കാൻ…

പക്ഷേ ആരും ആ ഭാഷ മനസ്സിലാക്കിയിട്ടുണ്ടാകില്ല …

ഡിപ്രഷന് കാരണങ്ങൾ എന്തുമാകാം… കേൾക്കുന്നവർക്ക് എത്രയോ നിസ്സാരം എന്ന് തോന്നാം…

പക്ഷേ, കേൾക്കുന്നവരും അനുഭവിക്കുന്നവരും രണ്ടാണ്… കേൾക്കുന്നവൻ വെറും കേൾവിക്കാരൻ മാത്രമാണ്. അനുഭവിക്കുന്നവന് അത് അവന്റെ ജീവിതമാണ്. അവൻ കടന്നുപോകുന്ന യാഥാർഥ്യമാണ്…

അത് ഒരു രോഗാവസ്ഥയാണ്… മറ്റ് ഏതൊരു രോഗവും പോലെ ചികിത്സ ആവശ്യമായ ഒരു രോഗം.

ഡിപ്രഷൻ എന്ന് പറഞ്ഞാൽ അലറിക്കരച്ചിലോ പൊട്ടിത്തെറിക്കലോ മൂടിക്കെട്ടിയ മുഖമോ ഒക്കെയാണെന്ന് തെറ്റിദ്ധരിക്കരുത്.

നിങ്ങളെ നോക്കി ചിരിച്ചുകൊണ്ട് അകലുന്ന മുഖങ്ങൾക്ക് പിന്നിലും മരണത്തിന്റെ മടിത്തട്ടിൽ അഭയം പ്രാപിക്കാൻ വെമ്പുന്ന മനസ്സുകൾ പിടയ്ക്കുന്നുണ്ടാവാം…

തോളിൽ കയ്യിട്ട് നടക്കുന്ന സുഹൃത്തിന്റെ ഉള്ളിലും ഒരു നൂലിഴ വ്യത്യാസത്തിൽ തെന്നിമാറാൻ തയ്യാറായി നിൽക്കുന്ന മനസ്സുണ്ടാകാം…

ഒപ്പം കിടന്നുറങ്ങുന്ന പങ്കാളിയിൽ പോലും നിങ്ങൾ അറിയാതെ തന്നെ വിഷാദത്തിന്റെ ഞെരിപ്പോടുകൾ പുകയുന്നുണ്ടാകാം…

ജീവന്റെ മഹത്വത്തെക്കുറിച്ച് ഉപന്യാസം എഴുതുമ്പോൾ പോലും താൻ അനുഭവിച്ച /അനുഭവിക്കുന്ന വിഷാദത്തെ തുറന്നു കാണിക്കാൻ പലരും ഇപ്പോഴും ശ്രമിക്കുന്നുണ്ടാകാം…

അവരൊക്കെ സഹായം ആവശ്യമുള്ളവരാണ്… അവർ സഹായം ചോദിക്കുന്നുമുണ്ട്… പലരീതിയിൽ… അറിയേണ്ടത് നമ്മളാണ്… സഹായിക്കേണ്ടതും നമ്മളാണ്…

വിട, സഹോദരാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button