Latest NewsNewsEntertainment

സുശാന്തിന്റെ മെഴുകുപ്രതിമ ഒരുക്കി സുശാന്ത റോയ്; പ്രതിമ സ്ഥാപിച്ച് കൊല്‍ക്കത്ത​ മ്യൂസിയം

കൊല്‍ക്കത്ത: കൊല്‍ക്കത്ത വാക്​സ്​ മ്യൂസിയത്തില്‍ ഇനി സുശാന്തിന്റെ മെഴുക്​പ്രതിമയും. അന്തരിച്ച ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്റെ മെഴുകുപ്രതിമയാണ് പശ്ചിമബംഗാളിലെ ശില്‍പി സുശാന്ത റോയ്​ ഒരുക്കിയത്. അമിതാഭ്​ ബച്ചന്‍,വിരാട്​ കോഹ്​ലി, തുടങ്ങിയ നിരവധി പ്രശസ്​തരുടെ മെഴുക്​ പ്രതിമ നിര്‍മിച്ച ശില്‍പിയാണ്​ സുശാന്ത റോയ്​. കൊൽക്കത്തയിലെ അന്‍സോളിലെ മ്യൂസിയത്തിലാണ്​ സുശാന്തിന്റെ പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്​.

ബോളിവുഡ് നടന്റെ അകാല മരണത്തിൽ അതിയായ വേദനയുണ്ടായിയെന്നും, തനിക്ക്​ സുശാന്തിനെ ഒരുപാട്​ ഇഷ്​ടമായിരുന്നുവെന്നും പ്രതിമ അനാച്​ഛാദനം ചെയ്​തുകൊണ്ട്​ സുശാന്ത റായ്​ പറഞ്ഞു. സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ മറ്റൊരു പ്രതിമ കൂടി നിര്‍മിക്കാന്‍ താൻ തയ്യാറാണെന്നും സുശാന്ത റായ് പറഞ്ഞു.

Read Also: സുശാന്ത്‌ കേസിലും ബോളിവുഡിലെ ലഹരി ഇടപാടിലും ഉദ്ധവ്‌ താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയ്‌ക്ക്‌ ബന്ധം, അതാണ് തന്നെ മഹാരാഷ്ട്ര സർക്കാർ വേട്ടയാടുന്നത് – കങ്കണ

സുശാന്ത റോയുടെ മ്യൂസിയത്തില്‍ വിവിധ മേഖലകളില്‍ പ്രശസ്​തരായ മദര്‍ തെരേസ, പെലെ, ജ്യോതി ബസു, കാസി നസറുല്‍ ഇസ്​ലാം, ഉത്തം കുമാര്‍ തുടങ്ങി വരുടെ മെഴുക്​ പ്രതിമകളുണ്ട്​. സന്ദര്‍ശകര്‍ക്ക്​ മ്യൂസിയം സന്ദര്‍ശിക്കാനും പ്രതിമകള്‍ക്കൊപ്പം ചിത്രമെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button