Latest NewsNewsFootballSports

ഗോളടിയില്‍ റെക്കോര്‍ഡിട്ട് റാമോസ്

ഗോളടിയില്‍ പലപ്പോളും റെക്കോര്‍ഡുകള്‍ ശ്രദ്ധിക്കപ്പെടാറുള്ളത് മുന്നേറ്റ താരങ്ങളാണ്. എന്നാല്‍ പലപ്പോളും മുന്നേറ്റ താരങ്ങളെ കാഴ്ചക്കാരാക്കി കൊണ്ട് ചില പ്രതിരോധ താരങ്ങളും ഗോളടിക്കാറുണ്ട്. ഇന്നലെ നടന്ന ഐബറിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെ റയല്‍ മാഡ്രിഡ് ക്യാപ്റ്റനും പ്രതിരോധ നിരയിലെ ശക്തനായ താരവുമായ സെര്‍ജിയോ റാമോസ് ഒരു നാഴികകല്ല് പിന്നിട്ടു. ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന ഡിഫന്‍ഡര്‍ എന്ന റെക്കോര്‍ഡാണ് റാമോസ് നേടിയത്. ഇന്നലെ നേടിയ 30 ആം മിനുട്ടില്‍ നേടിയ ഗോള്‍ ലാലിഗയില്‍ റാമോസിന്റെ 67 ആം ഗോള്‍ ആയിരുന്നു.

1989 -1995 വരെ ബാഴ്‌സലോണയ്ക്കായി പ്രതിരോധ കോട്ട തീര്‍ത്തിരുന്ന റൊണാള്‍ഡ് കോയ്മാനാണ് ഇന്നലെ വരെ ഈ റെക്കോര്‍ഡ് കൈയ്യടക്കി വച്ചിരുന്നത്. അദ്ദേഹം 192 കളികളില്‍ നിന്നായി 67 ഗോള്‍ തന്നെ നേടിയിരുന്നു. എന്നാല്‍ റാമോസ് റയലിനായി 445 കളികളില്‍ നിന്ന് 65 ഗോളും സെവിയ്യക്കായി 39 കളികളില്‍ നിന്നും 2 ഗോളുകളുമാണ് നേടിയത്. കോയ്മന്റെ 67 ഗോളില്‍ 46 പെനാല്‍ട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ റാമോസിന് ആകെ 16 പെനാല്‍ട്ടികള്‍ മാത്രമെ ഉള്ളൂ.

ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഡിഫന്‍ഡേഴ്‌സ്

കോയ്മാന്‍ – 67 ഗോള്‍
റാമോസ് – 67 ഗോള്‍
ഹിയേറോ – 51 ഗോള്‍
റൊബേര്‍ട്ടോ കാര്‍ലോസ് – 46 ഗോള്‍
പിറി – 45 ഗോള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button