Latest NewsIndia

ഇന്ത്യയിൽ കൊറോണയ്ക്കെതിരെ ശക്തമായ പ്രതിരോധം, രോഗമുക്തി നിരക്ക് 52.95 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായി പോരാടി ഇന്ത്യ. രോഗവ്യാപനം വര്‍ധിക്കുന്നതിനിടയിലും രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വസമേകുന്നു. 52.95 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,390 പേരാണ് രോഗമുക്തരായത്. 3,66,946 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1,60,384 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 1,94,325 പേരുടെ രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഡല്‍ഹിയിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം കൂടിയതാണ് പതിമൂവായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണം. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധന ആശ്വാസകരമാണ്. 1,94,325 പേര്‍ക്ക് രോഗം ഭേദമായതോടെ രോഗമുക്തി നിരക്ക് 53 ശതമാനമായി ഉയര്‍ന്നു.ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ഭരണകൂടം ഒന്നാകെ കോവിഡ് ഭീഷണി നേരിടുകയാണ്.

നിലവില്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികില്‍സയിലുളള സത്യേന്ദര്‍ ജയിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്‍റെ അധികച്ചുമതല ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഏറ്റെടുത്തു. ഡല്‍ഹിയില്‍ 6 ലക്ഷം റാപ്പിഡ് ആന്‍റിജന്‍ പരിശോധന നടത്താന്‍ കേന്ദ്രം തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ അധികമായി 500 വെന്‍റിലേറ്ററുകളും 650 ആംബുലന്‍സുകളും ഡല്‍ഹിയിലെ ആശുപത്രികള്‍ക്ക് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button