KeralaLatest NewsNews

കോഴിക്കോട് ജ്വല്ലറിയില്‍ തീപ്പിടുത്തം : ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

കോഴിക്കോട് • കോഴിക്കോട് പൊറ്റമ്മല്‍ അപ്പോളോ ജ്വല്ലറിയില്‍ തീപ്പിടുത്തം. മൂന്ന് നിലകളുള്ള ജ്വല്ലറി കെട്ടിടത്തിലാണ് രാവിലെ തീപിടുത്തമുണ്ടായത്. സംഭവ സമയം നിരവധി പേര്‍ ജ്വല്ലറിയിലുണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇനിയും നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്കയുണ്ട്.

ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാലോളം ഫയര്‍ എന്‍ജിനുകള്‍ തീയണക്കാന്‍ ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button