
ശബരിമല ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗര്‍ ഗോപാല്‍പേട്ടമണ്ഡലം സ്വദേശിനി ഇ ഭരതമ്മ (60) ആണ് മരിച്ചത്. പമ്പയില്‍ വച്ചായിരുന്നു അപകടം.പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പമ്പയില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് രണ്ടാം നമ്പര്‍ ഷെഡില്‍ കുടിവെള്ളം ക്രമീകരിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പൈപ്പ് കണക്ഷനില്‍ നിന്ന് ഷോക്ക് ഏല്‍ക്കുകയായിരുന്നു. തീര്‍ത്ഥാടന പാതയിലുള്ള വാട്ടര്‍ കിയോസ്‌കില്‍ നിന്നാണ് ഷോക്കേറ്റത്. ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റില്‍ നിന്ന് കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് നിഗമനം.
Post Your Comments