KeralaNattuvarthaLatest NewsNews

പ്രേമിച്ച് വിവാഹം കഴിച്ചു, 22 ആം ദിവസം നവവരന്‍ തൂങ്ങിമരിച്ച നിലയില്‍

പാമ്പാടി : 22 ദിവസം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച നവ വരന്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിനെ (23) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യപ്പാടി സ്വദേശിനിയെ ആയിരുന്നു റോബിന്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാവിലെ റോബിന്‍ പരീക്ഷ എഴുതാനായി ഭാര്യയെ കോളജില്‍ കൊണ്ടാക്കിയിരുന്നു. വൈകിട്ടു റോബിനെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോളാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button