COVID 19Latest NewsNewsInternational

കോവിഡിനിടയില്‍ പബുകള്‍ വീണ്ടും തുറന്നു ; നഗ്നരായും മദ്യപിച്ചും ജനങ്ങള്‍ ആഘോഷമാക്കി

ഇംഗ്ലണ്ടിലെ പബ്ബുകള്‍ വീണ്ടും വീണ്ടും തുറന്നപ്പോള്‍ ആശങ്കയിലായത് ഭരണകൂടമാണ്. ജനങ്ങള്‍ മദ്യപിച്ചും നഗ്നരായും സാമൂഹിക അകലം പാലിക്കാതെയാണ് പബുകള്‍ വീണ്ടും തുറന്നത് ആഘോഷമാക്കിയത്. മദ്യപിക്കുന്നവര്‍ സാമൂഹ്യ അകലം പാലിക്കുന്ന നിയമങ്ങള്‍ അവഗണിച്ചത് വളരെ വ്യക്തമാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഞായറാഴ്ച പറഞ്ഞു. പുതുവത്സരാഘോഷത്തെ പോലെയായിരുന്നു ശനിയാഴ്ച രാത്രി ജനങ്ങള്‍ മദ്യപിച്ച് ആഘോഷിച്ചതെന്നും അദ്ദേഹം പറയുന്നു.

മിക്കപ്പോഴും, ആളുകള്‍ നിയമങ്ങള്‍ പാലിക്കുന്നതായി കാണപ്പെടുകയും തങ്ങളുടെ ഇണകളുടെ കൂടെ ആഘോഷിക്കാന്‍ കിട്ടിയ അവസരം ശനിയാഴ്ച ആഘോഷിക്കുകയും ചെയ്തു, എന്നാല്‍ ചില സ്ഥലങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായ വലിയ ജനക്കൂട്ടം യൂറോപ്പില്‍ വീണ്ടും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്

ക്രിസ് ന്യൂവല്‍ എന്ന 33 കാരന്‍ കൊറിയര്‍ സുഹൃത്തുക്കളെ കാണാന്‍ കിഴക്കന്‍ ലണ്ടനിലെ ട്രെന്‍ഡി ഷോറെഡിച്ചിലേക്ക് പോയിരുന്നു. എല്ലാവരും അകലം പാലിച്ച് ഞങ്ങള്‍ കുറച്ച് പാനീയങ്ങള്‍ കഴിക്കുകയും അത് ആസ്വദിക്കുകയും പിന്നീട് കുറച്ച് കഴിഞ്ഞ് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

ബഹുഭൂരിപക്ഷം ആളുകളും ശരിയായ കാര്യം ചെയ്തുവെന്നും മറ്റ് വീട്ടിലെ അംഗങ്ങളെ കൂടാതെ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കാനും സാമൂഹിക അകലം പാലിച്ചും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ആളുകളെ പുറത്ത് കാണുന്നത് വളരെ നല്ല കാര്യമാണ്, വലിയതോതില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ നഗ്‌നരായ പുരുഷന്മാരുമായി ഇടപഴകേണ്ടിവന്നത് വലിയ മാറ്റമാണ്. സന്തുഷ്ടരായ മദ്യപാനികള്‍, ദേഷ്യമുള്ള മദ്യപന്മാര്‍ എല്ലാവരും പുറത്തിറങ്ങി ആഘോഷിച്ചു. എന്നാല്‍ പലര്‍ക്കും കഴിച്ചു കഴിഞ്ഞാല്‍ സാമൂഹികമായി അകലം പാലിക്കാന്‍ കഴിയുന്നില്ലെന്നും തെക്കന്‍ ഇംഗ്ലണ്ട് നഗരമായ സതാംപ്ടണില്‍ പട്രോളിംഗിലുണ്ടായിരുന്ന പോലീസ് ഫെഡറേഷന്റെ ചെയര്‍മാനായ ജോണ്‍ ആപ്റ്റര്‍ പറഞ്ഞു.

എല്ലാം വേഗത്തില്‍ നിയന്ത്രണം വിട്ട് രാത്രി 8-9 ഓടെ ആളുകള്‍ നൃത്തവും മദ്യപാനവുമുള്ള ശരിയായ ഒരു തെരുവ് പാര്‍ട്ടിയായി മാറി എന്നും വളരെ കുറച്ച് പേര്‍ മാത്രമെ മാസ്‌ക് ധരിച്ചിരുന്നൊള്ളൂവെന്നും ആരും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മധ്യ ലണ്ടന്‍ ജില്ലയായ സോഹോയിലെ സ്റ്റോര്‍ മാനേജര്‍ റാഫാല്‍ ലിസ്വെസ്‌കി പറഞ്ഞു.

രാജ്യത്തിന്റെ പ്രിയപ്പെട്ട ദേശീയ ആരോഗ്യ സേവനം രൂപീകരിച്ച് 72-ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷിക ആഘോഷിക്കുന്നതിനായി നിരവധി പരിപാടികള്‍ ഞായറാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പാന്‍ഡെമിക്കിലുടനീളം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് എന്‍എച്ച്എസ് സ്റ്റാഫുകളോട് നന്ദി പറയാന്‍ വൈകുന്നേരം 5 മണിക്ക് കയ്യടിക്കാന്‍ ആളുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button