KeralaLatest NewsNews

മുനമ്പത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ്; ഹാർബറുകളും, മൽസ്യ മാര്‍ക്കറ്റുകളും അടച്ചു

വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ ഏഴു മേഖലകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളക്കി

കൊച്ചി: മുനമ്പത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുനമ്പം ഹാര്‍ബര്‍ അടച്ചു. മുനമ്പത്തെ രണ്ട് ഹാർബറുകളും അതിനോട് അനുബന്ധിച്ചുള്ള രണ്ട് മത്സ്യ മാർക്കറ്റുകളുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം അടച്ചത്.

എറണാകുളത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതിനു പിന്നാലെ ജില്ലയില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ് പോലിസും ആരോഗ്യവകുപ്പു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

വിവിധ ഗ്രാമപ്പഞ്ചായത്തുകളില്‍ ഏഴു മേഖലകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളക്കി.പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാര്‍ഡുകളും 3ാം വാര്‍ഡിലെ മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍, മാര്‍ക്കറ്റ്, എടത്തല ഗ്രാമപഞ്ചായത്തിലെ 13, 4 വാര്‍ഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡുമാണ് പുതുതായു കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചരിക്കുന്നത്.

കണ്ടെയ്മന്റ് സോണുകളില്‍ യാതൊരു വിധത്തിലുള്ള ഇളവുകളും ഉണ്ടായിരിക്കില്ലെന്ന് ഇന്‍സിഡിന്റ് കമാന്‍ഡറും ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായ സ്‌നേഹില്‍കുമാര്‍ സിംങ് അറിയിച്ചു.അവശ്യസര്‍വീസ് മാത്രമെ അനുവദിക്കു.വാഹന ഗതാഗതത്തിനു കര്‍ശന നിയന്ത്രണമുണ്ട്.കഴിഞ്ഞ ദിവസം എറണാകുളം മാര്‍ക്കറ്റ് അടക്കമുള്ള മേഖല,കൊച്ചി കോര്‍പറേഷനിലെ 43,44,46,55,56 ഡിവിഷനുകള്‍,പറവൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡ്,കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡ്,തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ 28ാംവാര്‍ഡ് എന്നിവ ഈ മാസം നാലിന് അര്‍ധ രാത്രിമുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കും എതിരെ പോലിസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്. സാമൂഹിക അകലം പാലിക്കപ്പെടാത്ത വ്യാപാര സ്ഥാനങ്ങള്‍ക്കെതിരെയും പോലിസ് നടപടിയാരംഭിച്ചു.

എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് സൈഫുദ്ദീന്‍ (65) ആണ് ഇന്നലെ രാത്രിയില്‍ മരിച്ചത്. ജൂണ്‍ 28ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ദീര്‍ഘനാളായി പ്രമേഹത്തിനു ചികില്‍സയില്‍ ആയിരുന്നു. ശ്വാസകോശത്തില്‍ ന്യൂമോണിയ സാരമായി ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 28 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ശ്വസനസഹായിയുടെ സഹായത്തോടെ ചികില്‍യിലായിരുന്നു.

ALSO READ: വിവാദങ്ങൾക്കൊടുവിൽ നേപ്പാൾ പ്രധാന മന്ത്രി ശർമ്മ ഒലി രാജി വയ്ക്കുന്നു?

ന്യൂമോണിയ വ്യാപിക്കുകയും വൃക്കകളുടെ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കു കയും ചെയ്തതോടെ നില അതീവ ഗുരുതരമാകുകയം ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നുവെന്നാണ് എറണാകളം മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരരണം. എറണാകുളത്ത് രണ്ടാമത്തെ മരണമാണ് ഇന്നലെ രാത്രിയില്‍ ഉണ്ടായിരിക്കുന്നത്. എതാനും നാളുകള്‍ക്ക് മുമ്പ് മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സംസ്ഥാനത്തെ തന്നെ ആദ്യ കൊവിഡ് മരണമായിരുന്നു അന്ന് സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button