COVID 19Latest NewsIndiaNews

കോവിഡ്: അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുംബൈയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ അടച്ചുപൂട്ടി. ജല്‍സ, പ്രതീക്ഷ, ജനക്, വട്‌സ തുടങ്ങി നാല് ബംഗ്ലാവുകളാണ് അടച്ചത്. ജോലിക്കാരായ 30ഓളം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശമുണ്ട്.

Read also: ഉമ്മന്‍ചാണ്ടി തനിക്ക് പിതൃതുല്യനാണെന്ന് സരിത പറഞ്ഞപോലെ സ്വര്‍ണകള്ളക്കടത്ത് കേസില്‍ സംഭവിച്ചില്ലെന്നേയുള്ളു: വിമർശനവുമായി കെ സുരേന്ദ്രൻ

രോഗം സ്ഥിരീകരിച്ച ഉടന്‍ 77 കാരനായ അമിതാഭ് ബച്ചനെ മുംബൈയിലെ നനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹംതാമസിച്ചിരുന്ന ജല്‍സയില്‍ ബിഎംസി അധികൃതര്‍ കോവിഡ് മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button