KeralaLatest NewsNews

ലക്ഷ്മി വിലാസ് ബാങ്കിന് 92 കോടിയുടെ അറ്റാദായം

കൊച്ചി: ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തില്‍ ലക്ഷ്മി വിലാസ് ബാങ്ക് 92.86 കോടി രൂപ അറ്റാദായം കൈവരിച്ചു. തൊട്ടു മുന്‍പുള്ള ത്രൈമാസത്തിലെ 334.48 കോടി രൂപയുടെ അറ്റ നഷടത്തിന്റെ സ്ഥാനത്താണ് ഈ പ്രകടനം. മൂന്നാം ത്രൈമാസത്തില്‍ 19.85 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടത്തിലായിരുന്ന ബാങ്ക് നാലാം ത്രൈമാസത്തില്‍ 70.32 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചിട്ടുണ്ട്. 38116 കോടി രൂപയാണ് ആകെ ബിസിനസ്. കറണ്ട്, സേവിങ്‌സ് അക്കൗണ്ടുകള്‍ ആകെ നിക്ഷേപത്തിന്റെ 26.63 ശതമാനമായി വര്‍ധിച്ചതായും 2020 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പികുന്നു. ബാങ്കിന്റെ ആകെ നിക്ഷേപങ്ങളുടെ 4.86 ശതമാനം ബള്‍ക്ക് ടേം ഡെപോസിറ്റുകള്‍ ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button