COVID 19KeralaLatest NewsIndia

കേരളത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കഴിച്ച കോവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈഡ്രോക്സി ക്ലോറോക്വിന്‍ നല്‍കിയ കൊവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് കണ്ടെത്തല്‍. അന്താരാഷ്ട്രാതലത്തില്‍ ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നത്.മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡിനെതിരെ ഫലപ്രദമായ മരുന്നാണെന്ന പേരില്‍ ചര്‍ച്ചകള്‍ സജീവമായിരുന്ന ആദ്യഘട്ടത്തിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച 500 രോഗികളില്‍, ഹൈഡ്രോക്സി ക്ലോറോക്വിനും ഒപ്പം അസിത്രോമൈസിനും നല്‍കിയ രോഗികളെയും നല്‍കാത്ത രോഗികളെയും തരംതിരിച്ച്‌ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മരുന്നുകള്‍ നല്‍കിയ രോഗികള്‍ 12 ദിവസം കൊണ്ട് ടെസ്റ്റ് നെഗറ്റീവായി. ഈ മരുന്ന് നല്‍കാത്തവര്‍ക്കാകട്ടെ നെഗറ്റിവാകാന്‍ 2 ദിവസം കൂടിയെടുത്തു. ശരാശരിയിലും വേഗത്തില്‍ രോഗമുക്തി.എല്ലാ വിഭാഗം രോഗികളിലും ഈ മാറ്റം പ്രകടമാണ്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ നല്‍കുന്നതില്‍ നേരത്തെ അന്താരാഷ്ട്രതലത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്വര്‍ണക്കടത്തിൽ സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷിക്കണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ

എന്നാല്‍ കേരളത്തില്‍ ഇപ്പോഴും ഹൈഡ്രോക്സി ക്ലോറോക്വിന്‍, അസിത്രോമൈസിന്‍ എന്നിവ ചികിത്സയുടെ ഭാഗമാണ്. ഹൃദയസംബന്ധമായി ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങളടക്കം ബോധ്യപ്പെടുത്തി വേണം ഈ മരുന്നുകള്‍ നല്‍കാനെന്നും റിപ്പോര്‍ട്ടിലുണ്ട്. മലേറിയ മരുന്നിന് പുറമെ, കോവിഡ് ചികിത്സയില്‍ എച്ച്‌ഐവി മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരങ്ങളുണ്ട്. കോവിഡ് പ്രതിരോധത്തിലെ മാതൃകയെന്ന നിലയില്‍ കേരളത്തിന്റെ പഠന റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button