Latest NewsNews

എയര്‍ ഇന്ത്യഓഫീസുകള്‍ ജൂലായ് 20 മുതല്‍ പ്രവര്‍ത്തിയ്ക്കുമെന്ന് അധികൃതര്‍

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യഓഫീസുകള്‍ ജൂലായ് 20 മുതല്‍ പ്രവര്‍ത്തിയ്ക്കുമെന്ന് അധികൃതര്‍. എയര്‍ ഇന്ത്യ ഓഫീസുകളില്‍ ജൂലായ് 20 മുതല്‍ ജോലിക്ക് എത്താത്ത ജീവനക്കാര്‍ക്ക് ഹാജര്‍ രേഖപ്പെടുത്തില്ല. ഓഫീസില്‍ എത്താന്‍ സാധിക്കാത്ത ജീവനക്കാര്‍ക്ക് ലീവിന് അപേക്ഷിക്കാം. അതേ സമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ജീവനക്കാര്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ അതത് മേഖലകളിലെ സ്ഥിതി ബന്ധപ്പെട്ട ഓഫീസുകളെ അറിയിക്കണം.

Read Also : നിഗൂഢമായ ആ സ്വര്‍ണഖനിയിലേയ്ക്ക് എത്തുന്നവര്‍ ഒന്നൊന്നായി മരിച്ചുവീഴുന്നു

സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും എയര്‍ ഇന്ത്യ ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. ഏതെങ്കിലും തരത്തില്‍ രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ എന്നീ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോമും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button