CinemaLatest NewsNewsEntertainment

ഇതുതാന്‍ നമ്മ രജനീകാന്ത്: മാസ്കും സീറ്റ്ബെല്‍റ്റും ധരിച്ച്‌ കാറോടിക്കുന്ന തലൈവറുടെ ചിത്രം വൈറല്‍

സാധാരണക്കാരനായാണ് സൂപ്പര്‍സ്റ്റാര്‍ കാറുമായി റോഡിലിറങ്ങിയത്

ഒട്ടും മേക്കപ്പില്ലാതെ നരച്ച തലമുടിയും കുറ്റിത്താടിയുമായി മാസ്കും സീറ്റ്ബെല്‍റ്റും ധരിച്ച്‌ സൂപ്പര്‍ കാര്‍ ഓടിക്കുന്ന സാക്ഷാല്‍ തലൈവര്‍ രജനീകാന്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ആരാധകരുള്‍പ്പെടെയുളളവര്‍ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മുണ്ടും വെളുത്തഷര്‍ട്ടും ധരിച്ച്‌ തികച്ചും സാധാരണക്കാരനായാണ് സൂപ്പര്‍സ്റ്റാര്‍ കാറുമായി റോഡിലിറങ്ങിയത്. കൊവിഡ് കാലമായതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച്‌ മാസ്കും ധരിച്ചിട്ടുണ്ട്.

പ്രായം മറച്ചുപിടിക്കാന്‍ താരങ്ങളില്‍ പലരും പെടാപ്പാടുപെടുമ്ബോള്‍ തന്റെ നരയും കഷണ്ടിയും പ്രായവും മറച്ചുപിടിക്കാതെ സ്ക്രീനിനുപുറത്ത് പ്രത്യക്ഷപ്പെടാന്‍ രജനീകാന്ത് ഒരിക്കലും മടികാണിക്കാറില്ല. ആരാധകര്‍ക്കിടയിലും പൊതുപരിപാടികളിലും ഈ രീതിയിലല്ലാതെ രജനി എത്താറില്ല. സിനിമയിലെ അതിമാനുഷികനല്ലാത്ത രജനീകാന്തിനെക്കാള്‍ ആരാധകര്‍ക്ക് ഏറെയിഷ്ടം സാധാരണ രജനിയെയാണ്. ആരാധകരുമായി അടുത്തിടപഴകാനും അദ്ദേഹം മടിക്കാറില്ല.അദ്ദേഹം എത്തുമ്ബോഴുളള ആള്‍ക്കൂട്ടം തന്നെ ഇതിന് തെളിവ്. ദര്‍ബാര്‍ ആണ് ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ രജനികാന്ത് ചിത്രം. നയന്‍താരയായിരുന്നു ഇതില്‍ രജനിയുടെ നായിക.ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ എന്ന ചിത്രമാണ് രജനിയുടേതായി വരാനിരിക്കുന്നത്.

അടുത്തിടെ രജനീകാന്ത് ബി ജെ പിയോട് അടുക്കുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.രജനീകാന്തി​ന്റെ മരുമകന്‍ ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജയെ ബി ജെ പി സംസ്ഥാന നിര്‍വാഹക സമിതിയിലേക്ക് തിരഞ്ഞെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രജനീകാന്ത് ബി ജെ പിയിലേക്കെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button