KeralaCinemaMollywoodLatest NewsNews

സഹ സംവിധയകാൻ ആയിരുന്ന ലാൽജോസിന്റെ കല്യാണത്തിന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാർവതി എത്തി പിന്നീട് നടന്നത് – ലാൽജോസ് പറയുന്നു

സിനിമാക്കാർക്കിടയിൽ ലാൽ ജോസ് എന്ന സംവിധായകൻ ശരിക്കുമൊരു ഹീറോയായിരുന്നു. ക

സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ ലാൽ ജോസ് സിനിമയിൽ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന സിനിമ ചെയ്യും മുൻപേ ലാൽ ജോസ് എന്ന സംവിധായകൻ വലിയ രീതിയിൽ മലയാള സിനിമയിൽ അറിയപ്പെട്ടിരുന്നു.പ്രേക്ഷകർക്കിടയിൽ ലാൽ ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാർക്കിടയിൽ ലാൽ ജോസ് എന്ന സംവിധായകൻ ശരിക്കുമൊരു ഹീറോയായിരുന്നു. കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുമ്പോൾ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യമാണെന്ന് തുറന്നു പറയുകയാണ് ലാൽ ജോസ്.

‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ വിവാഹം. ഒരു അസിസ്റ്റന്റ് സംവിധായകന്റെ കല്യാണത്തിന് സിനിമ താരങ്ങൾ വരുമോ എന്നായിരുന്നു നാട്ടുകാരുടെ സംസാരം. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് നടി പാർവ്വതി എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നു.

അന്ന് പാർവ്വതി വളരെ പ്രശസ്ത നടി എന്ന നിലയിൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ‘കമലദളം’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് പാർവ്വതി എന്റെ വിവാഹത്തിൽ പങ്കെടുക്കാനായി വന്നത്. മറ്റു സിനിമാ താരങ്ങളായി ദിലീപും കമൽ സാറും ഉണ്ടായിരുന്നു.ദിലീപ് അന്ന് എനിക്കൊപ്പം സഹസംവിധായകനായി വർക്ക് ചെയ്യുകയാണ്. ജയറാമേട്ടനെയും ഞാൻ കല്യാണത്തിന് വിളിച്ചിരുന്നു. പക്ഷെ ‘ഊട്ടിപ്പട്ടണം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല.

പാർവ്വതി വന്നത് എന്തായാലും എന്റെ നാട്ടിലെ ആളുകൾക്കിടയിൽ ഒരു ചർച്ചയായി മാറി. അപ്പോഴാണ് ഞാനും മനസിലാക്കിയത് അത് എത്രത്തോളം വലിയ ഒരു കാര്യമായിരുന്നുവെന്ന്. ലാൽ ജോസ് പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button