Latest NewsIndia

മഹാരാഷ്ട്രയില്‍ വൻ രാഷ്ട്രീയ നീക്കം ‘ശിവസേനയും ബിജെപിയും വീണ്ടും ഒന്നിക്കും’, കേന്ദ്ര ഇടപെടൽ

കേന്ദ്ര നേതൃത്വം വ്യക്തമായ നിര്‍ദേശം മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിന് കൈമാറിയെന്ന് വാർത്തകൾ.

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചിത്രം മാറുന്നെന്നു റിപ്പോർട്ട്. ശിവസേനയുമായി ബിജെപി വീണ്ടും സഖ്യമുണ്ടാക്കുമെന്ന് സൂചന. ബിജെപിയും ശിവസേനയുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച മുന്നേറ്റം നടത്തിയത്. പിന്നീട് മുഖ്യമന്ത്രി പദവിയെ ചൊല്ലി ഉടക്കുകയായിരുന്നു. തുടര്‍ന്നാണ് എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ശിവസേന എത്തിയതും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആയതും. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. കേന്ദ്ര നേതൃത്വം വ്യക്തമായ നിര്‍ദേശം മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിന് കൈമാറിയെന്ന് വാർത്തകൾ.

ശിവസേനയുമായി കൈകോര്‍ക്കാന്‍ ബിജെപി ഒരുക്കമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് ബിജെപി ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നാണ് നദ്ദയുടെ പുതിയ നിര്‍ദേശം. ഭരണ സഖ്യത്തില്‍ പല കാര്യങ്ങളിലും ഭിന്നതയുണ്ട്. ഈ ഭിന്നത മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനു നേരെയുള്ള സംശയം വിട്ടൊഴിയുന്നില്ല … പത്ത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു

എന്നാല്‍ തന്റെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നാണ് ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പ്രതികരിച്ചത്.ബിജെപി വീണ്ടും അധികാരത്തിലെത്തിയാലും ശിവസേനയുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് മല്‍സരിക്കും. എന്നാല്‍ ശിവസേനയുമായി ചേര്‍ന്നായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക. ഒരുമിച്ച് ജനവിധി തേടുമെന്ന് ഇതിന് അര്‍ഥമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button