Latest NewsIndiaNews

കാശ്മീരിന് പ്രത്യേക പദവി എടുത്ത് കളയാനുള്ള ബില്‍ അവതരിപ്പിച്ചിട്ട് ബുധനാഴ്ചയ്ക്ക് ഒരു വര്‍ഷം : കടുത്ത സുരക്ഷാ മുന്‍കരുതലുമായി കേന്ദ്ര സര്‍ക്കാര്‍

 

ശ്രീനഗര്‍: ഏറെ വിവദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമൊടുവില്‍ കാശ്മീരിന് പ്രത്യേക പദവി എടുത്ത് കളഞ്ഞ ബില്‍ അവതരിപ്പിച്ചിട്ട് ആ ആഗസ്റ്റ് അഞ്ചിന് ഒരു വര്‍ഷമാകുന്നു. ഇതോടെ കടുത്ത സുരക്ഷാ മുന്‍കരുതലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. . കാശ്മീരില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ രണ്ട് ദിവസം കര്‍ഫ്യൂവിന് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Read Also : ഏറ്റവും അധികം ഭയക്കേണ്ടത് മാധ്യമ പ്രവര്‍ത്തകരെ… മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രചരിപ്പിക്കുന്നത് ഇല്ലാക്കഥകളും വ്യാജവാര്‍ത്തകളും… ഇത്തരം വാര്‍ത്തകള്‍ മാത്രം കാണാനും വായിക്കാനും ആണ് നമ്മുടെ വിധി… സത്യം മൂടിവെയ്ക്കുന്നു… ജിതിന്‍ ജേക്കബ്ബിന്റെ കുറിപ്പ് വൈറല്‍

പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായിരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. തലസ്ഥാനമായ ശ്രീനഗര്‍ കേന്ദ്രീകരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കാശ്മീരിലെ എല്ലാ ജില്ലകളിലും പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ ഔദ്യോഗിക പാസ് ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കുവാന്‍ സാധിക്കുകയുള്ളു. എന്നാല്‍, പോലീസിനോ അവശ്യ സര്‍വീസുകള്‍ക്കോ ഇത് ബാധകമായിരിക്കുകയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

കര്‍ഫ്യൂവിന് പുറമെ സംസ്ഥാനത്ത് ആഗസ്റ്റ് മാസം ഒന്ന് മുതല്‍ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ പ്രധാന റോഡുകളിലെല്ലാം സ്റ്റീല്‍ ബാരിക്കേഡുകളും കമ്പിവേലികളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷയുടെ ഭാഗമായി ടെലിഫോണ്‍ ലൈനുകളും ഇന്റര്‍നെറ്റ് കണക്ഷനും അടക്കം റദ്ദാക്കിയിട്ടുണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button