Latest NewsNewsIndiaSports

ഐ.പി.എല്‍ ടൈറ്റിൽ സ്പോണ്‍സര്‍ സ്ഥാനത്ത് നിന്ന് വിവോ പിന്മാറി : പുതിയ സംഭവ വികാസം ആര്‍.എസ്.എസ് സംഘടന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ

മുംബൈ • ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസര്‍ സ്ഥാനത്ത് നിന്ന് ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വിവോ പിന്മാറി. ചൈനയുമായുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ചൈനീസ് മൊബൈൽ ബ്രാൻഡുമായുള്ള ബന്ധം തുടരുന്നതില്‍ ആർ‌.എസ്‌.എസിന്റെ അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.

പണ-സമ്പന്നമായ ടി 20 ക്രിക്കറ്റ് ലീഗ് ബഹിഷ്‌കരിക്കുന്നത് പരിഗണിക്കാൻ തിങ്കളാഴ്ച ആർ‌.എസ്‌.എസുമായി ബന്ധപ്പെട്ട സംഘടന ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ചൈനീസ് സ്പോൺസർമാരുമായി ക്രിക്കറ്റ് ലീഗ് നടത്താനുള്ള തീരുമാനത്തോടെ ചൈനീസ് സൈനികരാല്‍ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരോട് ബി.സി.സി.ഐയും ഐ.പി.എൽ ഗവേണിംഗ് കൗൺസിലും കടുത്ത അനാദരവ് പ്രകടിപ്പിച്ചുവെന്ന് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കോ-കൺവീനർ അശ്വനി മഹാജന്റെ പ്രസ്താവനയിൽ പറയുന്നു.

ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാരായ ചൈനീസ് കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടതില്ലെന്ന് ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ ഞായറാഴ്ച തീരുമാനിച്ചിരുന്നു. ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ വിവോയാണ് ടി 20 ക്രിക്കറ്റ് ലീഗിന്റെ ടൈറ്റിൽ സ്പോൺസർ. ഐ‌പി..‌എല്ലിന്റെ ഉടമകളായ ബി‌.സി.‌സി.‌ഐക്ക് അഞ്ചുവർഷത്തെ കരാറിനായി വിവോ രണ്ടായിരം കോടി രൂപ നൽകിയിട്ടുണ്ട്.

ചൈനീസ് കമ്പനികളെ ക്രിക്കറ്റ് ലീഗ് സ്പോൺസർ ചെയ്യാൻ അനുവദിക്കാനുള്ള തീരുമാനം പുനർവിചിന്തനം നടത്തണമെന്നും മഹാജൻ ഐ.പി.എൽ സംഘാടകരോടും ബി.സി.സി.ഐയോടും അഭ്യർത്ഥിച്ചിരുന്നു.

ഐ.പി.എൽ സെപ്റ്റംബർ 19 നും നവംബർ 10 നും ഇടയിൽ യു.എ.ഇയില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button