KeralaLatest NewsNews

സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംബര്‍ ലോട്ടറി: അഞ്ച് കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി

കൊച്ചി: നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അഞ്ച് കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംബര്‍ ഇത്തവണ കിട്ടിയത് ഒരു കോടനാട്ടുകാരനാണ്. എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിന്‍.കെ.രവിയാണ് ആ ഭാഗ്യവാൻ. റെജിന് ഇപ്പോഴും അത്ഭുതം വിട്ടുമാറിയിട്ടില്ല. സ്വകാര്യകമ്പനിയിലെ ജോലിക്കാരനായ റെജിന്‍ നറുക്കെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസമാണ് തന്റെ ടിക്കറ്റ് പരിശോധിക്കുന്നത്. അപ്പോഴാണ് തനിക്കാണ് ഒന്നാം സമ്മാനമെന്ന വിവരം അറിയുന്നത്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല റെജിൻ. എടുക്കുമ്പോൾ ബംമ്പർ ടിക്കറ്റുകളാണ് സാധാരണ എടുക്കാറുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button