Jobs & VacanciesLatest NewsNews

മെഡിക്കല്‍ ഓഫീസര്‍ കരാർ നിയമനം : വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുളള പാടവയല്‍, ഇലച്ചിവഴി ഒ.പി ക്ലിനിക്കുകളിലേക്കുള്ള മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 18 ന് കൂടിക്കാഴ്ച നടക്കും. 18-45 മദ്ധ്യേ പ്രായപരിധിയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദവും (എം.ബി.ബി.എസ്), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും, പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഡൽഹി പോലീസ് വിളിക്കുന്നു

താത്പര്യമുള്ളവര്‍ക്ക് രേഖകളും ബയോഡേറ്റയും സഹിതം രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04924-254382.

Related Articles

Post Your Comments


Back to top button