KeralaLatest NewsNews

അനഘയെ എം എ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന: സത്യമാണെങ്കില്‍ എന്റെ സ്‌നേഹിതനായ ബേബിയുടെ നീചത്തിലേക്കുള്ള പതനം ഓര്‍ത്ത് ഞാന്‍ നടുങ്ങുന്നു: കുറിപ്പുമായി കെഎസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: അനഘ എന്ന കൗമാരക്കാരിയെ എം. എ ബേബി ബലാത്സംഗം ചെയ്തു എന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണൻ. അനഘ എന്ന കൗമാരക്കാരിയെ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അത് സത്യമാണെങ്കില്‍ എന്റെ സ്‌നേഹിതനായ ബേബിയുടെ നീചത്തിലേക്കുള്ള പതനം ഓര്‍ത്ത് ഞാന്‍ നടുങ്ങുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു. തികഞ്ഞ കലാസ്വാദകനും സാംസ്‌കാരിക സംഘാടകനും പുരോഗമനവാദിയുമാണ് ബേബി. പാര്‍ട്ടിയിലെ വിലയുറ്റ സൈദ്ധാന്തികന്‍ കൂടിയായ ബേബിയ്ക്ക് എതിരെ ഉയര്‍ന്നു വരുന്ന ഈ ആരോപണത്തെ കുറിച്ച്‌ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും കെഎസ് രാധാകൃഷ്ണൻ പറയുന്നു.

Read also: കുവൈത്തിൽ കൂടുതൽ ഇളവുകൾ നൽകി ആഭ്യന്തരമന്ത്രാലയം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അനഘയെ എം. എ. ബേബി ബലാത്സംഗം ചെയ്തു എന്നാണ് ആക്ഷേപം. മലയാളികൾ അനഘയെ മറന്നു കാണാനിടയില്ല. ഒരു പാവം നാരായണൻ നമ്പൂതിരിയുടെ മകൾ. മകൾക്ക് സംഭവിച്ച മാനഹാനിയിൽ മനം നൊന്ത് നമ്പൂതിരിയും മക്കളും ഭാര്യയും കൂട്ട ആത്മഹത്യ ചെയ്തു. സിനിമയിൽ അവസരം നൽകാമെന്നു വ്യാമോഹിപ്പിച്ച് അനഘ എന്ന കൗമാരക്കാരിയെ ആലപ്പുഴയിലെ ഒരു റിസോർട്ടിൽ വെച്ച് ബേബി ബലാത്സംഗം ചെയ്തു എന്നാണ് ക്രൈം വാരികയുടെ പത്രാധിപരായ നന്ദകുമാർ തന്റെ മുഖപുസ്തകത്തിൽ എഴുതിയിരിക്കുന്നത്.

ശ്രീ. എം. എ ബേബി ഫയൽ ചെയ്ത ഒരു മാനനഷ്ട കേസിന്റെ വിസ്താരവേളയിൽ ഇക്കാര്യം ബേബിയോട് ചെറുന്നിയൂർ ശശിധരൻ നായർ എന്ന അഭിഭാഷകന്റെ സാന്നിധ്യത്തിൽ ചോദിച്ചതായും നന്ദകുമാർ എഴുതിയിട്ടുണ്ട്. അതിനെതുടർന്ന് ബേബി മാനനഷ്ടക്കേസ് പിൻവലിച്ചതായും പറയുന്നു. അനഘ എന്ന കൗമാരക്കാരിയെ ബേബി ബലാത്സംഗം ചെയ്തു എന്ന വാർത്ത തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. അത് സത്യമാണെങ്കിൽ എന്റെ സ്‌നേഹിതനായ ബേബിയുടെ നീചത്തിലേക്കുള്ള പതനം ഓർത്ത് ഞാൻ നടുങ്ങുന്നു.

മാർക്‌സിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമാണ് ബേബി. മാനവികതയ്ക്കും പരിസ്ഥിതി സന്തുലനത്തിനും സെക്യൂലറിസത്തിനും വേണ്ടി നിലകൊള്ളുന്ന നേതാവാണ് അദ്ദേഹം. തികഞ്ഞ കലാസ്വാദകനും സാംസ്‌കാരിക സംഘാടകനും പുരോഗമനവാദിയുമാണ് ബേബി. പാർട്ടിയിലെ വിലയുറ്റ സൈദ്ധാന്തികൻ കൂടിയായ ബേബിയ്ക്ക് എതിരെ ഉയർന്നു വരുന്ന ഈ ആരോപണത്തെ കുറിച്ച് പാർട്ടി നിലപാട് വ്യക്തമാക്കണം. അനഘ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല.

എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കൾ പ്രതികളാക്കപ്പെടുന്ന ബലാത്സംഗ സ്ത്രീപീഡന കേസുകളിൽ കേരളത്തിൽ ഫലപ്രദമായ അന്വേഷണം പോലും നടക്കാത്തത്. അനഘ കേസിൽ സി ബി ഐ അന്വേഷിച്ച മൂന്നു റിപ്പോർട്ടുകളാണ്, അന്വേഷണം ശരിയല്ല എന്ന് പറഞ്ഞ് കോടതി മടക്കിയത്. സരിത ആരും ആയിക്കൊള്ളട്ടെ, പക്ഷെ, അവർ ഉന്നയിച്ച പരാതി അന്വേഷിക്കപ്പെടാതെ പോയതിന് ആരാണ് ഉത്തരവാദി. നാല് വർഷം കഴിഞ്ഞിട്ടും സരിതയുടെ സാരിതുമ്പിൽ തൂങ്ങി അധികാരത്തിലെത്തിയവർ എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നത്???

ഡോ. കെ. എസ്. രാധാകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button