Latest NewsNewsSaudi Arabia

50 ശതമാനംവരെ ഇളവുകളോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനുള്ള തീരുമാനവുമായി സൗദി

റിയാദ്: 50 ശതമാനംവരെ ഇളവുകളോടെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനുള്ള തീരുമാനവുമായി സൗദി. ഇളവുകളോടെ കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും അടക്കം ലഭ്യമാക്കുന്നതാണ്  ഡിജിറ്റൽ ഗിവിംഗ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി. വിദ്യാഭ്യാസ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി കമ്മീഷനും സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

Read also: പഞ്ചവടിപ്പാലത്തിന്‍റെ കാര്യം അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്: വിമർശനവുമായി മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള ക്യാമ്പയിനോട് അനുബന്ധിച്ചു സാങ്കേതിക അവബോധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഡിജിറ്റൽ ഗിവിംഗ് വെബിനാറും ആരംഭിച്ചിട്ടുണ്ട്. പതിനഞ്ചു ലക്ഷത്തിലധികം ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. നിർധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ രീതി പ്രയോജനപ്പെടുത്താനായി 28,000 ലേറെ ടാബുകളും110,000 ൽ അധികം സൗജന്യ സിം കാർഡുകളും വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button