KeralaLatest NewsNews

ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട് ; അനുവിന്‍റെ മരണത്തില്‍ സിപിഎമ്മിനും സര്‍ക്കാറിനുമെതിരെ പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം : പി.എസ്‌.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയ മോനോവിഷമത്തിൽ വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെയും പബ്ലിക് സര്‍വീസ് കമ്മീഷനെയും സി.പി.എം നേതാവ് എം.ബി രാജേഷിനെയും പരിഹസിച്ച് അഡ്വ എ ജയശങ്കര്‍. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയശങ്കര്‍ പരിഹാസവുമായി എത്തിയിരിക്കുന്നത്. ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ലെന്നും ജയശങ്കര്‍ കുറിച്ചു.

എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം …………………………………

എക്‌സൈസിൽ ജോലി കിട്ടാതെ അനു എന്ന യുവാവ് ആത്മഹത്യ ചെയ്തു എന്ന മാധ്യമ- പ്രതിപക്ഷ ദുഷ്പ്രചരണം ജനകോടികളുടെ ആശാകേന്ദ്രമായ കേരള സർക്കാരിനെയും കേരള പബ്ലിക് സർവീസ് കമ്മീഷനെയും അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമാണ്.

കേരള ചരിത്രത്തിൽ ഏറ്റവും അധികം യുവ സഖാക്കൾക്കു പണി കൊടുത്തത് ഈ സർക്കാരാണ്. ഇനിയും ഒരുപാട് പേർക്കു പണി കൊടുക്കാൻ സർക്കാരും പിഎസ്‌സിയും പ്രതിജ്ഞാബദ്ധമാണ്. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണ്. അതിനു പാവപ്പെട്ടവരുടെ പാർട്ടിയോ സർക്കാരോ പാവം പിഎസ്‌സി ചെയർമാനോ ഉത്തരവാദിയല്ല.

ചെന്നിത്തല-സുരേന്ദ്രൻ- ഏഷ്യാനെറ്റ് ഗൂഢാലോചന സഖാക്കൾ ജനമധ്യത്തിൽ തുറന്നു കാട്ടണം. ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയും പിഎസ്‌സിയുടെ കാര്യശേഷിയും എന്ന വിഷയത്തിൽ നമ്മുടെ പാലക്കാട്ടെ തോറ്റ എംപി ഒരു വീഡിയോ തയ്യാറാക്കുന്നുണ്ട്. എല്ലാ ന്യായീകരണ തൊഴിലാളി സഖാക്കളും മറക്കാതെ കാണണം. ഉപേക്ഷ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button