Latest NewsNews

മന്നത്ത് പത്മനാഭന്റെ ചിത്രം സിപിഎം പ്രചരണ ബോർഡിൽ: പരിഹസിച്ച് എ ജയശങ്കർ

തിരുവനന്തപുരം : സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ചേർത്തതിന് പരിഹസിച്ച് അഡ്വ.എ ജയശങ്കർ. കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല എന്ന് പറഞ്ഞ മന്നത്ത് പത്മനാഭന്റെ ചിത്രമാണ് സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ ചേർത്തിരിക്കുന്നതെന്നും ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read Also  :  പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ

കുറിപ്പിന്റെ പൂർണരൂപം :

“കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല” എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാൽ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ ചിത്രം, സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോർഡിൽ. കരിങ്ങോഴക്കൽ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിളളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാർട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല.
ഇൻക്വിലാബ് സിന്ദാബാദ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button