KeralaLatest NewsNews

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ കൊലപാതകം : രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. അ​ന്‍​സ​ര്‍, ഉ​ണ്ണി എ​ന്നി​വ​രാണ് പോലീസിന്റെ പിടിയിലായത്. ഇ​രു​വ​രും കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വരെന്നാണ് വിവരം. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ട് പേ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്. രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേസിൽ ആറുപേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. സജീവ്, സനൽ, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയത്. മറ്റുള്ളവർ കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. മറ്റു നാല് പേർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ്. കൊലപാതക കാരണത്തെ കുറിച്ച് ചോദ്യം ചെയ്യൽ തുടരുന്നുവെന്നും പോലീസ് പറഞ്ഞു.

ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴിയിൽ പറയുന്നത്. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു. എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button