KeralaLatest NewsNews

കാലന്റെ കണക്ക് പുസ്തക വായനക്കാരനായി പിണറായി വിജയൻ മാറി.-ഡോ.കെ.എസ്.രാധാകൃഷ്ണൻ

ആലപ്പുഴ :-കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെയും മരണത്തിൻ്റെയും ദിവസേനയുള്ള സ്ഥിതിവിവര കണക്കുകൾ വായിക്കുന്ന ജോലിയിലേക്ക് മാത്രം ചുരുങ്ങിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കാലൻ്റെ കണക്ക് പുസ്തകവായനക്കാരനായി അധഃപതിച്ചു എന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.കെ.എസ്.രാധാകൃഷ്ണൻ ആരോപിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ പ്രസിഡൻ്റ് എം.വി.ഗോപകുമാർ നടത്തിയ ഏകദിന ഉപവാസം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്വേഷണ ഏജൻസി സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ വരെ പരിശോധനയ്ക്ക് എത്തിച്ചേർന്ന സാഹചര്യം കേരളത്തിനാകെ അപമാനമായി മാറിയെന്നും കെ.എസ്.രാധാകൃഷ്ണൻ ആരോപിച്ചു. സ്വർണ്ണ കള്ളക്കടത്ത് ആരോപണം സംബന്ധിച്ച് തനിക്കൊന്നുമറിയില്ല എന്ന് പറയുന്ന പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുവാൻ അർഹതയില്ല എന്നും കെ.എസ്.രാധാകൃഷ്ണൻ ആരോപിച്ചു.

ലഹരി കള്ളക്കടത്ത് കേസിൽ ബാംഗ്ലൂരിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകന് ബന്ധമുണ്ട് എന്നുള്ള മൊഴി അധികാരത്തിൻ്റെ മറവിൽ സിപിഎം നടത്തുന്ന അഴിമതിയുടെ പ്രകടമായ ഉദാഹരണമാണന്നും അദ്ദേഹം ആരോപിച്ചു. സ്വർണ്ണ കള്ളക്കടത്തിൽ മുഖം നഷ്ടപ്പെട്ട സി പി എമ്മിന് മയക്കുമരുന്ന് കടത്ത് കേസിലും പങ്കുണ്ട് എന്നുള്ള വാർത്ത ഞെട്ടൽ ഉണ്ടാക്കുന്നതാണന്നും സ്വർണ്ണ കള്ളക്കടത്ത് കേസിൽ സിപിഎമ്മിനും, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിനുമുള്ള ബന്ധം അനുദിനം തെളിഞ്ഞു വരികയാണ് എന്നും അദ്ദേഹം ആരോപിച്ചു.കേരളത്തിലെ തീവ്രവാദ ശക്തികളെ പ്രൊഹത്സാഹിപ്പിക്കുവാൻ ഇരു മുന്നണികളും മത്സരിക്കുകയാണ് എന്നും അരോപിച്ചു. ഇടത്-വലത് മുന്നണികൾക്കെതിരായ ജനവികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിലൂ ടെ തെളിയിക്കപ്പെടുന്നതെന്നും ഡോ.കെ.എസ്.രാധാകൃഷ്ണൻ ആരോപിച്ചു. മേഖലാ പ്രസിഡൻ്റ് കെ.സോമൻ മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉപവാസത്തിൻ്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനീ ദേവ് ,മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻറുമാരായ എൽ.പി.ജയചന്ദ്രൻ ,അഡ്വ.രൺജീത് ശ്രീനിവാസ് ,അഡ്വ.പി.കെ.ബിനോയ്, ശാന്തകുമാരി, ജില്ലാ ട്രഷറർ കെ.ജി. കർത്ത ജില്ലാ സെക്രട്ടറിമാരായ ശ്രീദേവി വിപിൻ, ടി.സജീവ് ലാൽ, സജു ഇടക്കല്ലിൽ, അഡ്വ.ഹേമ, വിമൽ രവീന്ദ്രൻ, ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ മോർച്ച പ്രസിഡൻറുമാരായ അനീഷ് തിരുവമ്പാടി, കെ.പ്രദീപ്, വി.ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button