Latest NewsIndia

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലെങ്കിലും പരാജയപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍. ‘ഞാന്‍ ജനിച്ചത് മഹാരാഷ്ട്രയിലാണെങ്കിലും ജീവിച്ചത് ഗുജറാത്തിലാണ്.അതുകൊണ്ടുതന്നെ ഞാനൊരു ഗുജറാത്തുകാരനാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ മുഴുവന്‍ സീറ്റുകളിലും ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. നിയമസഭയിലും അത് സാദ്ധ്യമാണ്.’-അദ്ദേഹം പറഞ്ഞു.

കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം, അവസാന പ്രതിയും അറസ്‌റ്റിൽ

ആകെയുള്ള 182 സീറ്റുകളില്‍ ഏതെങ്കിലും ഒരു സീറ്റില്‍ പാര്‍ട്ടി പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഴുവന്‍ സീറ്റും നേടുക എന്ന ലക്ഷ്യവുമായി പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണയോടെ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായരുന്നു സി.ആര്‍ പാട്ടീല്‍.

 

shortlink

Related Articles

Post Your Comments


Back to top button